Sports

ആ വേദന എനിക്ക് മനസിലാവും, കാന്‍സറിനെ അതിജീവിക്കാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ട്; സഞ്ജയ് ദത്തിനോട് യുവരാജ് സിങ്

'ഇവിടെ നേരിടേണ്ടി വരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം. എന്നാല്‍ ആ വേദന അതിജീവിക്കാന്‍ മാത്രം കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും എനിക്കറിയാം'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്വാസകോശ കാന്‍സര്‍ ബാധിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന ആശംസയുമായി യുവരാജ് സിങ്. ഇവിടെ നേരിടേണ്ടി വരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം. എന്നാല്‍ ആ വേദന അതിജീവിക്കാന്‍ മാത്രം കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും എനിക്കറിയാം, യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു. 

നിങ്ങള്‍ എപ്പോഴും ഒരു പോരാളിയാണ്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിന് നിങ്ങള്‍ക്ക് എന്റെ പ്രാര്‍ഥനയും ആശംസയുമുണ്ട്, യുവരാജ് സിങ് പറഞ്ഞു. 2011ലാണ് യുവരാജ് സിങ്ങിന് ശ്വാസകോശ കാന്‍സര്‍ കണ്ടെത്തുന്നത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം 2012 മാര്‍ച്ചില്‍ യുവി തിരിച്ചെത്തി. 

കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് സഞ്ജയ് ദത്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ ചികിത്സക്കായി അദ്ദേഹം യുഎസ്എയിലേക്ക് പോവും. ചികിത്സക്കായി ഇടവേളയെടുക്കുകയാണെന്നും, അഭ്യൂഹങ്ങളില്‍ ആകുലപ്പെടേണ്ടതില്ലെന്നും സഞ്ജയ് ദത്ത് ആരാധകരോടായി പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

'അമ്മയ്ക്ക് വരുമാനമുണ്ടെന്ന് കരുതി പിതാവിന്റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല'; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണത്തില്‍ കോടതി

ദുബെയെ വീഴ്ത്താൻ 'കൂടോത്രം'; സൺറൈസേഴ്സ് ആരാധകന്റെ 'നാരങ്ങാ മന്ത്രം' വൈറൽ (വിഡിയോ)

ആരോഗ്യത്തിന് നല്ല ചിയ സീഡ്, പക്ഷേ ഇവയുമായി ചേർത്താൽ പ്രശ്നം

എഐഎഡിഎംകെ ബിജെപിക്ക് വഴി വെട്ടുന്നു; ദ്രാവിഡ പ്രത്യയ ശാസ്ത്രത്തോട് ആര്‍എസ്എസിന് വെറുപ്പെന്ന് രാഹുല്‍ ഗാന്ധി

SCROLL FOR NEXT