Sports

ആഘോഷങ്ങള്‍ തുടങ്ങുന്നതേയുള്ളു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇരട്ടക്കുട്ടികള്‍

വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരട്ടക്കുട്ടികളുടെ ജനനം എന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന്റെ ആഘോഷം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആഘോഷങ്ങള്‍ തുടരവെ റയല്‍ താരത്തിന് വീണ്ടും ഇരട്ടിമധുരമെന്നാണ് വാര്‍ത്തകള്‍.

കലാശപോരാട്ടത്തില്‍ രണ്ട് ഗോളുകള്‍ വലയിലാക്കി റയലിനെ യൂറോപ്പിലെ രാജാക്കന്മാരാക്കിയ റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ അച്ഛനായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരട്ടക്കുട്ടികളുടെ ജനനം എന്നാണ് സൂചന.

ഒരു ആണ്‍കുട്ടിയും, പെണ്‍കുഞ്ഞുമാണ് ജനിച്ചിരിക്കുന്നത്. പെണ്‍കുഞ്ഞിന്റെ പേര് ഇവ എന്നും ആണ്‍കുഞ്ഞിന്റേത് മെറ്റിയോ എന്നുമാണ്. ചൊവ്വാഴ്ചയാണ് യുഎസ് വെസ്റ്റ് കോസ്റ്റിലെ യുവതിയിലൂടെ റൊണാള്‍ഡോയ്ക്ക് ഇരട്ടക്കുട്ടികളെ ലഭിച്ചത്. 

2010ലായിരുന്നു റൊണാള്‍ഡോയുടെ ആദ്യ കുഞ്ഞ് ക്രിസ്റ്റ്യാനോ ജൂനിയര്‍ ജനിക്കുന്നത്. ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ജനനവും വാടക ഗര്‍ഭപാത്രത്തിലൂടെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT