Sports

'ആണുങ്ങളെ എനിക്കധികം ഇഷ്ടമല്ല', റിഷഭ്‌ പന്ത് മടിയിലിരുന്ന സംഭവത്തില്‍ ധവാന്റെ വിശദീകരണം

'ഞാന്‍ അവനോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു, ആരെങ്കിലും ഫോട്ടോയെടുക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു'

സമകാലിക മലയാളം ഡെസ്ക്

ശിഖര്‍ ധവാന്റെ മടിയില്‍ ഇരിക്കുന്ന റിഷഭ് പന്തിന്റെ ഫോട്ടോയായിരുന്നു ആരാധകര്‍ക്കിടയിലെ സംസാര വിഷയം. ആ ഫോട്ടോയില്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തുകയാണ് ധവാന്‍. ആണുങ്ങനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമല്ലെന്നാണ് തമാശ നിറച്ച് ധവാന്‍ പറയുന്നത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇടയിലായിരുന്നു സംഭവം. പന്ത് പെട്ടെന്ന് വന്ന് എന്റെ മടിയില്‍ ഇരുന്നു. ഞാന്‍ അവനോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു, ആരെങ്കിലും ഫോട്ടോയെടുക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. മടിയില്‍ ഇരുത്താന്‍ മാത്രം ആണുങ്ങളെ എനിക്ക് ഇഷ്ടമല്ല. എന്നാല്‍ 21-22 വയസ് പ്രായമുള്ള താരമാണ് പന്ത്. ഞാന്‍ പറഞ്ഞത് കേള്‍ക്കാന്‍ അവന്‍ തയ്യാറായില്ല. ഞാന്‍ ഇവിടെ മാത്രമേ ഇരിക്കൂ എന്നാണ് പന്ത് പറഞ്ഞത്, ധവാന്‍ പറയുന്നു. 

ആ പ്രായത്തിലുള്ള മറ്റ് കളിക്കാരെ പോലെ ചുറുചുറുക്കുള്ള താരമാണ് പന്തും. അവന്‍ ഇരിക്കുമെന്ന് പറയുമ്പോള്‍ ഇരിക്കൂ എന്നല്ലാതെ എന്ത് പറയാനാണെന്നും ധവാന്‍ ചോദിക്കുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പന്തിനെ ധവാന്‍ പിന്തുണയ്ക്കാനും മറന്നില്ല. 

കഴിവുള്ള താരമാണ് പന്ത്. ഈ കഴിവിലൂടെ ഒരുപാട് നാള്‍ ഇന്ത്യന്‍ ടീമില്‍ നില്‍ക്കാന്‍ പന്തിനാവും. കഠിനാധ്വാനം ചെയ്യുന്ന താരമാണ് അവന്‍. മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാത്ത ചില സമയങ്ങളുണ്ടാവും. എന്നാല്‍ പന്തിനെ പോലുള്ള കളിക്കാരെ നമ്മള്‍ പിന്തുണയ്ക്കണമെന്നും ധവാന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT