Sports

ആദ്യം ഓസ്ട്രേലിയയിൽ, ഇപ്പോൾ ഹോങ്കോങിൽ; ബുംറയുടെ അപരൻമാർ

ഏറെ വ്യത്യസ്തമായ ബൗളിങ് ആക്ഷനാണ് ബുംറയുടെ പ്രത്യേകത. സ്വിങും പേസും നിറഞ്ഞ പന്തുകളും എണ്ണം പറഞ്ഞ യോർക്കറുകളും താരത്തിന്റെ ആയുധങ്ങളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹോങ്കോങ്: വ്യത്യസ്തമായ ബൗളിങ് ആക്ഷനുമായി ക്രിക്കറ്റ് ലോകത്തെത്തി നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെന്ന പെരുമയിലേക്കെത്തിയ താരമാണ് ഇന്ത്യയുടെ ജസ്പ്രിത് ബുംറ. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്ന ബുംറ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളർ കൂടിയാണ്. 

ഏറെ വ്യത്യസ്തമായ ബൗളിങ് ആക്ഷനാണ് ബുംറയുടെ പ്രത്യേകത. സ്വിങും പേസും നിറഞ്ഞ പന്തുകളും എണ്ണം പറഞ്ഞ യോർക്കറുകളും താരത്തിന്റെ ആയുധങ്ങളാണ്. 

ഇ‌പ്പോഴിതാ ബുംറയുടെ സമാന ബൗളിങ് ആക്ഷനുള്ള ഒരു കുഞ്ഞു ബൗളറാണ് സോഷ്യൽ മീഡിയയിൽ താരമായി മാറുന്നത്. ബുംറയുടെ ബൗളിങ് ആക്ഷന്‍ അതേപടി അനുകരിക്കുന്ന അണ്ടര്‍ 13 താരമാണ് കക്ഷി. 

അണ്ടര്‍ 13 താരത്തിന്റെ വീഡിയോ ഹോങ്കോങ് ക്രിക്കറ്റ് ടീമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബുംറയേയും ബിസിസിഐയേയും ടാഗ് ചെയ്തുകൊണ്ടാണ് ഹോങ്കോങ് ക്രിക്കറ്റ് ടീം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതു കണ്ട് ആരെയെങ്കിലും ഓര്‍മ്മവരുന്നുണ്ടോ എന്നു ചോദിച്ചാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

നേരത്തെ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു കുഞ്ഞു താരവും ബുംറയുടെ ആക്ഷൻ അനുകരിച്ച് പന്തെറിയന്ന വീഡിയോ വൈറലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം