Sports

ആന്ദ്രേ റസ്സലിനെ 'ബാഹുബലി'യാക്കി ; ഇതിൽ കൂടുതലൊന്നും പറയാനില്ലെന്ന് ഷാരൂഖ് ഖാൻ

വിചാരിച്ചിടത്തേക്കെല്ലാം ഞാൻ സിക്സറുകൾ പായിച്ചുവെന്നായിരുന്നു മത്സര ശേഷം താരത്തിന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ നിന്നും വിജയം കൈപ്പിടിയിൽ ഒതുക്കിയ ആന്ദ്രേ റസ്സലിനെ ബാഹുബലിയാക്കി ഷാരൂഖ് ഖാൻ. അഭിനന്ദിക്കാൻ ഇതിൽപരം വാക്കുകൾ ഇല്ലെന്നും കിങ് ഖാൻ ട്വീറ്റ് ചെയ്തു. ചിത്രം ബാഹുബലിയുടെ അണിയറ പ്രവർത്തകരും പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു. 

അക്ഷരാർത്ഥത്തിൽ ബാറ്റിങ് വെടിക്കെട്ടായിരുന്നു റസ്സൽ ക്രീസിൽ നിന്ന സമയമത്രയും . 'വിചാരിച്ചിടത്തേക്കെല്ലാം ഞാൻ സിക്സറുകൾ പായിച്ചു'വെന്നായിരുന്നു മത്സര ശേഷം താരത്തിന്റെ പ്രതികരണം.

ജയിച്ചുവെന്ന് തോന്നിയ കളിയാണ് റസ്സലിന്റെ അസാമാന്യ ബാറ്റിങിലൂടെ ബാം​ഗ്ലൂരിന്റെ കൈയ്യിൽ നിന്നും നഷ്ടമായത്. അവിശ്വസനീയമെന്നായിരുന്നു കണ്ടു നിന്നവരുടെ വാക്കുകൾ. വെറും 13 പന്തിൽ 48 റൺസാണ് റസ്സൽ നേടിയത്.

 ടിം സൗത്തി എറിഞ്ഞ 19-ാം ഓവറിൽ മാത്രം റസ്സൽ അടിച്ചു കൂട്ടിയത് നാല് സിക്സും ഒരു ഫോറും. ചിന്ന സ്വാമി സ്റ്റേഡിയത്തിലെ സ്വന്തം കാണികളുടെ മുമ്പിലാണ് കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സ് ബാം​ഗ്ലൂരിനെ തകർത്തെറിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവിശ്വസനീയം, വീണ്ടും 'മെസി മാജിക്', രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

തിരുവോണം ബംപർ ഇന്ന് പ്രകാശനം ചെയ്യും; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക, ടിക്കറ്റ് വില 500 രൂപ

കൂടംകുളം ആണവനിലയം; രേഖകൾ ഡാർക്ക് വെബ്ബിൽ, ആശങ്ക വേണ്ടെന്ന് അധികൃതർ

വൈദ്യുതി ക്ഷാമം കുറയ്ക്കാൻ നീക്കം; 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

അര്‍ജന്റീന ഫൈനലില്‍, ഇറാനു മേല്‍ ആക്രമണം കടുപ്പിച്ച് യുഎസ്, ചെന്താമരയുടെ ശിക്ഷയെന്ത് ?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍