Sports

ആരാധകര്‍ ഇടഞ്ഞതോടെ യൂടേണ്‍ അടിച്ച് എന്‍ ശ്രീനിവാസന്‍; എന്നും റെയ്‌നക്കൊപ്പമെന്ന് വിശദീകരണം

വിമര്‍ശനം ശക്തമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രതികരണവുമായി എന്‍ ശ്രീനിവാസനെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെട്ടെന്ന് ക്ഷോഭിക്കുന്ന പഴയകാല അഭിനേതാക്കളുടെ സ്വഭാവം പോലെയാണ് ചില ക്രിക്കറ്റ് താരങ്ങളുടേത് എന്ന സുരേഷ് റെയ്‌നയെ ചൂണ്ടിയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍ ശ്രീനിവാസന്റെ വാക്കുകള്‍ക്കെതിരെ ആരാധകര്‍. വിമര്‍ശനം ശക്തമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രതികരണവുമായി എന്‍ ശ്രീനിവാസനെത്തി.

പ്രശസ്തി തലയ്ക്ക് പിടിച്ചു എന്നുള്‍പ്പെടെയുള്ള വാക്കുകള്‍ റെയ്‌നയെ കുറിച്ച് പറയവെ ചെന്നൈ ടീം ഉടമ ഉപയോഗിച്ചിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തുടക്കം മുതല്‍ വിയര്‍പ്പൊഴുക്കി കളിച്ച താരമാണ് റെയ്‌ന എന്ന് മറക്കരുത് എന്നാണ് ആരാധകര്‍ പറഞ്ഞത്. 

ആരാധകരുടെ പ്രതികരണം ശക്തമായതോടെ, താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിച്ചതാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. റെയ്‌ന ഇപ്പോള്‍ കടന്നു പോവുന്ന സാഹചര്യം മനസിലാക്കി അദ്ദേഹത്തിന് വേണ്ട സ്വകാര്യത നല്‍കുകയാണ് ഇപ്പോള്‍ വേണ്ടത് എന്നും ശ്രീനിവാസന്‍ പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് റെയ്‌നയ്‌ക്കൊപ്പം എന്നും ഉറച്ച് നില്‍ക്കും. വേദനയുടെ ഈ ഘട്ടത്തില്‍ റെയ്‌നയ്ക്ക് എല്ലാ പിന്തുണയും നല്‍കും. കുടുംബം പോലെ കഴിയുന്നവരാണ് കളിക്കാരെല്ലാം എന്നും ശ്രീനിവാസന്‍ പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT