Sports

ആരാധകര്‍ക്ക്‌ വിശ്വനാഥന്‍ ആനന്ദുമായി ചെസ്‌ കളിക്കാന്‍ അവസരം, വഴി ഇങ്ങനെ

ആറ്‌ ഇന്ത്യന്‍ ചെസ്‌ താരങ്ങളിലെ രണ്ട്‌ പേര്‍ക്കെതിരെ ചെസ്‌ കളിക്കണം എങ്കില്‍ 25 ഡോളര്‍ നല്‍കി രജിസ്‌റ്റര്‍ ചെയ്യണം

Author : സമകാലിക മലയാളം ഡെസ്ക്


ഫ്രാങ്ക്‌ഫര്‍ട്ട്‌: ലോക മുന്‍ ചെസ്‌ ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദുമായി കളിക്കാന്‍ ആരാധകര്‍ക്ക്‌ അവസരം. പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ പണം സമാഹരിക്കുകയാണ്‌ വിശ്വനാഥന്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിലൂടെ ലക്ഷ്യം വെക്കുന്നത്‌.

ആറ്‌ ഇന്ത്യന്‍ ചെസ്‌ താരങ്ങളിലെ രണ്ട്‌ പേര്‍ക്കെതിരെ ചെസ്‌ കളിക്കണം എങ്കില്‍ 25 ഡോളര്‍ നല്‍കി രജിസ്‌റ്റര്‍ ചെയ്യണം. ആനന്ദിനെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 150 ഡോളറാണ്‌ നല്‍കേണ്ടത്‌. വിശ്വനാഥന്‍ ആനന്ദിനെ കൂടാതെ, കൊനേരു ഹംപി, പി ഹരികൃഷ്‌ണന്‍, ബി ആഥിപന്‍, വിദിത്ത്‌ ഗുജറാത്തി എന്നീ 11 താരങ്ങളാണ്‌ ആരാധകരുമായി ചെസ്‌ കളിക്കാന്‍ തയ്യാറായുള്ളത്‌.

ഏപ്രില്‍ 11ന്‌ വൈകീട്ട്‌ 7.30ന്‌ ചെസ്‌.കോം എന്ന വെബ്‌സൈറ്റിലൂടെ ആരാധകര്‍ക്ക്‌ ആനന്ദിനെതിരെ ചെസ്‌ കളിക്കാം. രോഗം പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോള്‍ ചെസ്‌ ലോകത്തിന്‌ ചെയ്യാനാവുന്നത്‌ ചെയ്യുക എന്നതാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌ എന്ന്‌ ആനന്ദ്‌ പറഞ്ഞു. യാത്ര നിയന്ത്രണങ്ങളെ തുടര്‍ന്ന്‌ ഇപ്പോള്‍ ജര്‍മനിയിലാണ്‌ ആനന്ദ്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം