Sports

ആര്‍സിബിക്കായി മിന്നല്‍ തുടക്കമിട്ട് മലയാളി താരം ദേവദത്ത് പടിക്കല്‍; അര്‍ധ സെഞ്ച്വറി

ആര്‍സിബിക്കായി മിന്നല്‍ തുടക്കമിട്ട് മലയാളി താരം ദേവദത്ത് പടിക്കല്‍; അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കം. അര്‍ധ സെഞ്ച്വറിയുമായി മലയാളി യുവ താരം ദേവദത്ത് പടിക്കല്‍ മിന്നല്‍ തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വമ്പനടികഴളിലൂടെ ദേവദത്തും ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചും മുന്നോട്ട് നയിക്കുകയായിരുന്നു. 11 ഓവര്‍ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയില്‍.

ദേവദത്ത് 42 പന്തില്‍ എട്ട് ഫോറുകളടക്കം 56 റണ്‍സെടുത്ത് പുറത്തായി. ഫിഞ്ച് 27 പന്തില്‍ 29 റണ്‍സുമായി പുറത്തായി. രണ്ട് സിക്‌സും ഒരു ഫോറുമാണ് ഫിഞ്ച് പറത്തിയത്. 

നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബൗളിങ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT