Sports

ആറാം വട്ടം ബാലന്‍ ഡി ഓര്‍; സന്തോഷം അടക്കാനാവാതെ ചാടിത്തുള്ളി കുട്ടി മെസി

ബലന്‍ ഡി ഓര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മെസിയുടെ കുരുന്നുകളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആറാം വട്ടം ബാലന്‍ ഡി ഓര്‍ മെസി കൈകളില്‍ വാങ്ങുന്ന സമയം കാണികള്‍ക്കിടയിലിരുന്ന രണ്ട് പേരുടെ പ്രതികരണങ്ങളാണ് ഫുട്‌ബോള്‍ ലോകത്തെ ഇപ്പോള്‍ കൗതുകത്തിലാക്കുന്നത്. മെസിയുടെ രണ്ട് കുരുന്നുകള്‍ തന്നെ അവര്‍. 

പുരസ്‌കാരം ഏറ്റുവാങ്ങാനായി മെസി വേദിയിലേക്ക് കയറിയപ്പോള്‍ സന്തോഷം അടക്കാവാതെ കസേരയിലിരുന്ന് ചാടുകയായിരുന്നു മറ്റെയോ. ബലന്‍ ഡി ഓര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മെസിയുടെ കുരുന്നുകളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു. 

2009ല്‍ ആദ്യമായി ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങിയപ്പോള്‍ എന്റെ മൂന്ന് സഹോദരന്മാരാണ് എനിക്കൊപ്പമുണ്ടായത്. ഇന്ന് എന്റെയൊപ്പം ഭാര്യയും മക്കളുമാണുള്ളത് എന്നാണ് ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങി മെസി പറഞ്ഞത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് മെസിയുടെ കൈകളിലേക്ക് ബാലന്‍ ഡി ഓര്‍ എത്തിയത്. 

ലാ ലീഗയില്‍ ബാഴ്‌സയെ കിരീടത്തിലേക്ക് എത്തിച്ചതും, സീസണില്‍ 36 ഗോളുമായി തിളങ്ങിയതുമാണ് മെസിയെ തുണച്ചത്. എന്നാല്‍ കോപ്പ അമേരിക്കയിലുള്‍പ്പെടെ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ മെസിക്കായില്ലെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന