Sports

'ആറ് ദിവസത്തെ പരിശീലനം; ടീം അടിമുടി മാറി'- ഇനി കളി മാറുമെന്ന് ചെന്നൈ കോച്ച് ഫ്‌ളെമിങ്

'ആറ് ദിവസത്തെ പരിശീലനം; ടീം അടിമുടി മാറി'- ഇനി കളി മാറുമെന്ന് ചെന്നൈ കോച്ച് ഫ്‌ളെമിങ്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പരാജയം നേരിട്ടിരുന്നു. ഇതോടെ വലിയ വിമര്‍ശനങ്ങളും അവര്‍ക്കെതിരെ ഉയര്‍ന്നു. ഇപ്പോഴിതാ വിജയ വഴിയില്‍ തിരിച്ചെത്താനുള്ള കഠിന ശ്രമത്തിലാണ് ടീമെന്ന് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് വ്യക്തമാക്കി. 

ആറ് ദിവസമായി മത്സരങ്ങളൊന്നും ഇല്ലാതെയിരുന്നത് ടീമിന് മൊത്തത്തില്‍ ഉണര്‍വുണ്ടാക്കുന്നതാണെന്ന് ഫ്‌ളെമിങ് പറയുന്നു. ശക്തമായി തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ നല്ല രീതിയില്‍ വിനിയോഗിക്കാന്‍ ആറ് ദിവസത്തെ ഇടവേള സഹായകമായിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടീം വലിയ വെല്ലുവിളികളാണ് നേരിട്ടത്. അതിനാല്‍ തന്നെ ഒരു ഇടവേള വളരെ നല്ലതായിരുന്നു. ഈ സമയത്ത് ടീമിന്റെ പോരായ്മ എന്താണെന്ന് സൂക്ഷ്മമായി വിലയിരുത്തി മതിയായ പരിശീലനം നടത്താന്‍ സാധിച്ചുവെന്നും ഫ്‌ളെമിങ് വ്യക്തമാക്കി. 

നാളെ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ടീമിനെ സംബന്ധിച്ച് നല്ല വാര്‍ത്തകളാണുള്ളതെന്ന് ഫ്‌ളമിങ് പറഞ്ഞു. അമ്പാട്ടി റായിഡു, വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ടീമില്‍ മടങ്ങിയെത്തും. അടുത്ത അഞ്ച് മത്സരങ്ങളില്‍ നാലും ചെന്നൈ കളിക്കുന്നത് ദുബായ് സ്‌റ്റേഡിയത്തിലാണ് ഇതും ടീമിന് തുണയാകുന്ന കാര്യമാണ്. മൈതാനത്തിന്റെ സ്വഭാവം മനസിലാക്കാന്‍ അത് സഹായിക്കും. 

ചില മേഖലയില്‍ ടീം വലിയ പോരായ്മകള്‍ നേരിടുന്നുണ്ട്. അത്തരം ഏരിയകളില്‍ മെച്ചപ്പെട്ട പ്രകടനം വരേണ്ടതുണ്ട്. ആറ് ദിവസത്തെ ഇടവേളയ്ക്കിടെ യുഎഇയിലെ മൂന്ന് മൈതാനങ്ങളെക്കുറിച്ച് ടീം കാര്യമായി തന്നെ പഠിച്ചെടുക്കാനുള്ള ശ്രമം നടത്തിയെന്നും ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT