Sports

ആറ് ദിവസമായി ഉറങ്ങിയിട്ട്, ആരാധകരുടെ പരിഹാസത്തിന് പാക് നായകന്റെ മറുപടി

നമ്മള്‍ വേണ്ട രീതിയില്‍ കളിക്കാതിരിക്കുകയും ടീം തോല്‍ക്കുകയും ചെയ്താല്‍ സമ്മര്‍ദ്ദം കൂടും. കഴിഞ്ഞ ആറ് ദിവസമായി ഞാന്‍ ഉറങ്ങിയിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ഏഷ്യാ കപ്പില്‍ രണ്ട് വട്ടം ഇന്ത്യയോടും, നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനോടും നേരിട്ട തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു പാക് ആരാധകര്‍. തന്റെ ബാറ്റിങ് പ്രകടനം, നായകത്വം, ടീമിന്റെ പ്രകടനം എന്നിവയെല്ലാം ആരാധകര്‍ ട്രോളുന്നത് കണ്ട് കഴിഞ്ഞ ആറ് ദിവസമായി തനിക്ക് ഉറങ്ങാനായിട്ടില്ലെന്നാണ് പാക് നായകന്‍ സര്‍ഫ്രാസ് പറയുന്നത്. 

ഏഷ്യാ കപ്പിലെ പരാജയത്തിന് പിന്നാലെ പാക് ടീമിന്റെ നിലവാരം ചോദ്യം ചെയ്യുകയായിരുന്നു ആരാധകരും ക്രിക്കറ്റ് വിദഗ്ധരും. കുഞ്ഞന്മാരായ ഹോങ്കോങ്ങിനെ തോല്‍പ്പിച്ചു. ഇന്ത്യയോട് രണ്ട് വട്ടം തോറ്റു. അഫ്ഗാനിസ്ഥാനില്‍ നിന്നും ജയം പിടിച്ചത് തലനാരിഴയ്ക്ക്. ടീമിനെ ഒന്നാകെ ചേര്‍ത്താണ് വിമര്‍ശനം എങ്കിലും സര്‍ഫ്രാസിനെ കേന്ദ്രീകരിച്ചാണ് വിമര്‍ശനങ്ങള്‍ വരുന്നത്. 

സര്‍ഫ്രാസ് നായക സ്ഥാനത്ത് നിന്നും മാറണം എന്ന ആവശ്യവും ശക്തമാണ്. നായകനായിരിക്കുമ്പോഴുള്ള സമ്മര്‍ദ്ദം പാക്കിസ്ഥാന്റെ നായകരാവുന്ന എല്ലാവര്‍ക്കുമുണ്ട്. നമ്മള്‍ വേണ്ട രീതിയില്‍ കളിക്കാതിരിക്കുകയും ടീം തോല്‍ക്കുകയും ചെയ്താല്‍ സമ്മര്‍ദ്ദം കൂടും. എന്റെ ബാറ്റിങ് നിലവാരത്തിനും താഴെയായിരുന്നു. പക്ഷേ നമ്മള്‍ പേടിക്കേണ്ട ഘട്ടം എത്തിയിട്ടില്ല. 
കഴിഞ്ഞ ആറ് ദിവസമായി ഞാന്‍ ഉറങ്ങിയിട്ടില്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാന്‍ പോവുന്നില്ല. എന്നാല്‍ ഇത് ജീവിതത്തിന്റെ ഭാഗമാണ്. ആ സമയം കടന്നു പോകുമെന്നും പാക് നായകന്‍ പറയുന്നു. 

ഇന്ത്യയോട് രണ്ട് വട്ടം തോറ്റപ്പോള്‍, ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതിനായി ഒരുങ്ങുമെന്നായിരുന്നു സര്‍ഫ്രാസിന്റെ പ്രതികരണം. എന്നാല്‍ ഫൈനലിലേക്കുള്ള വരവ് ബംഗ്ലാദേശ് മുടക്കി. 10, 44, 8, 6 എന്നിങ്ങനെയായിരുന്നു ഏഷ്യാ കപ്പിലെ സര്‍ഫ്രാസിന്റെ സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

SCROLL FOR NEXT