Sports

ആറ് ബൗളര്‍മാരുടെ ആക്ഷന്‍ അനുകരിച്ച് ബൂമ്ര, ആരുടെയെല്ലാമെന്ന് പറയാമോയെന്ന് ചോദ്യം

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന സെഷന് ഇടയിലാണ് നെറ്റ്‌സില്‍ ബൂമ്ര മഗ്രാത്ത് ഉള്‍പ്പെടെയുള്ളവരുടെ ബൗളിങ് ആക്ഷനുമായി എത്തിയ

Author : സമകാലിക മലയാളം ഡെസ്ക്


ദുബായ്: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമാണ്. സങ്കീര്‍ണമായ ബൂമ്രയുടെ ബൗളിങ് ആക്ഷനെ പ്രശംസിക്കുന്നവരും, സംശയത്തോടെ നോക്കുന്നവരുമുണ്ട്. അതിനിടയില്‍ ആറ് ബൗളര്‍മാരുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ചാണ് ഇപ്പോള്‍ ബൂമ്രയുടെ വരവ്...

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന സെഷന് ഇടയിലാണ് നെറ്റ്‌സില്‍ ബൂമ്ര മഗ്രാത്ത് ഉള്‍പ്പെടെയുള്ളവരുടെ ബൗളിങ് ആക്ഷനുമായി എത്തിയത്. മുനാഫ് പട്ടേല്‍, മിച്ചല്‍ സ്റ്റാര്‍ക്, കേദാര്‍ ജാദവ്, ശ്രേയസ് ഗോപാല്‍, അനില്‍ കുംബ്ലേ, മഗ്രാത്ത് എന്നിവരെയാണ് ബൂമ്ര അനുകരിക്കുന്നത്. എന്നാല്‍ എല്ലാം പാളി പോയതായാണ് ആരാധകര്‍ പറയുന്നത്. 

2017ല്‍ ഓസ്‌ട്രേലിയക്കെതിരായ ബംഗളൂരുവില്‍ നടന്ന ഏകദിനത്തിന് മുന്‍പ് നെറ്റ്‌സില്‍ ഇടംകയ്യന്‍ സ്പിന്നറായി ബൂമ്ര എത്തിയിരുന്നു. അന്ന് ആകാശ് ചോപ്രയാണ് ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ പരീക്ഷണം ആരാധകര്‍ക്ക് മുന്‍പിലേക്ക് പങ്കുവെച്ച് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT