Sports

ആറ് വിരലുകളുടെ വേദന ഇനി സഹിക്കേണ്ട, കുതിക്കാന്‍ സ്വപ്‌നയ്ക്ക് പ്രത്യേക ബൂട്ട്‌

ചെന്നൈയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷൂ നിര്‍മാണ കമ്പനിയാണ് പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്

സമകാലിക മലയാളം ഡെസ്ക്

ഇരു കാലിലേയും ആറ് വിരലിന്റെ ശക്തിയിലായിരുന്നു സ്വപ്‌ന ഭര്‍മന്‍ സ്വര്‍ണത്തില്‍ തൊട്ടത്. പക്ഷേ ആ ആറ് വിരല്‍ സമ്മാനിച്ചത് അസഹനീയമായ വേദന കൂടിയായിരുന്നു. പക്ഷേ ഇനി ആ വേദനയുമായി സ്വപ്‌നയ്ക്ക് പോരുതേണ്ടി വരില്ല.

സ്വപ്‌നയ്ക്ക് വേണ്ടി പ്രത്യേക ഷൂ നിര്‍മിച്ചു നല്‍കും. ചെന്നൈയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷൂ നിര്‍മാണ കമ്പനിയാണ് പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. സ്വപ്‌നയുടെ കാര്യം നൈക്കിനെ അറിയിട്ടിച്ചുണ്ട്. നാട്ടിലേക്ക് സ്വപ്‌ന എത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. അവളുടെ കാലിന്റെ അളവ് എടുത്തതിന് ശേഷം അവള്‍ക്ക് പ്രത്യേകമായി ഷൂ നിര്‍മിച്ചു നല്‍കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. 

സ്വപ്‌നയുടെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ അവളുടെ കഥ രാജ്യത്തെയാകെ വേദനിപ്പിച്ചിരുന്നു. റിക്ഷ ജോലിക്കാരനായിരുന്ന സ്വപ്‌നയുടെ പിതാവ് ഏതാനും വര്‍ഷങ്ങളായി കിടപ്പിലാണ്. പിതാവിനെ നോക്കുന്നതിന് വേണ്ടി അമ്മയ്ക്ക് തേയില തോട്ടത്തിലെ ജോലി വേണ്ടാന്ന് വയ്‌ക്കേണ്ടി വന്നു. 

800 മീറ്ററില്‍ സ്വര്‍ണത്തിലേക്ക് കുതിക്കുന്ന സ്വപ്‌നയുടെ പ്രകടനം കുടുംബം ടിവിയില്‍ കാണുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വപ്‌നയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ ഏഴ് കോടി രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT