Sports

ആശങ്ക ഉണര്‍ത്തി വെല്ലിങ്ടണിലെ പിച്ച്; കളി തുടങ്ങും മുന്‍പേ ഇന്ത്യ തോറ്റു? 

സ്പിന്നര്‍മാരേക്കാള്‍ സീം ബൗളിങ്ങിനെ തുണക്കുന്ന പിച്ചുകള്‍ക്കാണ് ന്യൂസിലാന്‍ഡ് മുന്‍ഗണന നല്‍കാറ്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ആശങ്ക. വെല്ലിങ്ടണിലെ ബെയ്ന്‍ റിസര്‍വിലെ പിച്ചിന്റെ ചിത്രം ബിസിസിഐ ആരാധകരുമായി പങ്കുവെച്ചതോടെയാണ് ഇന്ത്യ എങ്ങനെ പിടിച്ച് നില്‍ക്കുമെന്നതിനെ ചൊല്ലി ആശങ്ക ഉയര്‍ന്നത്. 

സ്പിന്നര്‍മാരേക്കാള്‍ സീം ബൗളിങ്ങിനെ തുണക്കുന്ന പിച്ചുകള്‍ക്കാണ് ന്യൂസിലാന്‍ഡ് മുന്‍ഗണന നല്‍കാറ്. എന്നാല്‍ പതിവിലും കൂടുതല്‍ പച്ചപ്പ് മത്സരത്തലേന്ന് വെല്ലിങ്ടണിലെ പിച്ചില്‍ കാണാം. മത്സരത്തലേന്ന് അധികമുള്ള പുല്ല് പിച്ചില്‍ നിന്ന് കളയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അങ്ങനെയൊന്ന് ഉണ്ടായില്ലെങ്കില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ അവിടെ ആര്‍മാദിക്കും. 

ടോസ് നഷ്ടപ്പെട്ട് ആദ്യ ദിനം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നാല്‍ കിവീസ് പേസര്‍മാരുടെ സ്വിങ് ചെയ്‌തെത്തുന്ന ഡെലിവറികള്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ക്കും. കളി തുടങ്ങും മുന്‍പ് ഇന്ത്യ തോറ്റ് കഴിഞ്ഞുവെന്ന് വരെ ആരാധകര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍