Sports

ഇംഗ്ലണ്ടിനെ തറ പറ്റിച്ചാല്‍ വിന്‍ഡിസിനെ കാത്തിരിക്കുന്നത് 22 ലക്ഷം രൂപ ; തിരിച്ചടിച്ചാല്‍ ഇംഗ്ലണ്ടിന് ഇരട്ടി ബോണസ്

23,800 പൗണ്ടാണ് ഓരോ ടീം അംഗങ്ങള്‍ക്കുമായി വിതം വെക്കുക. എന്നാല്‍ ടെസ്റ്റില്‍ തിരിച്ചു വന്ന് ഇംഗ്ലണ്ട് ജയിച്ച് പരമ്പര പിടിക്കാന്‍ അവര്‍ക്കായാല്‍ 6,500 പൗണ്ടാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ച് വിസ്ഡന്‍ കിരീടം നിലനിര്‍ത്തിയാല്‍ വിന്‍ഡിസ് ടീമിനെ കാത്തിരിക്കുന്നത് വന്‍ തുക. കോവിഡ് കാലത്തെ ക്രിക്കറ്റിന് തുടക്കം കുറിച്ചുള്ള ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ട വിന്‍ഡിസ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ലീഡ് നേടി. 

ജൂലൈ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് രണ്ടാമത്തെ ടെസ്റ്റ്. 2019ല്‍ വിന്‍ഡിസ് മണ്ണില്‍ നടന്ന വിസ്ഡന്‍ പരമ്പര ഹോള്‍ഡറും കൂട്ടരും പിടിച്ചിരുന്നു. ജയം ആവര്‍ത്തിച്ചാല്‍ 1,875 പൗണ്ടാണ് വിന്‍ഡിസ് താരങ്ങളെ കാത്തിരിക്കുന്നത്. 

23,800 പൗണ്ടാണ് ഓരോ ടീം അംഗങ്ങള്‍ക്കുമായി വിതം വെക്കുക. എന്നാല്‍ ടെസ്റ്റില്‍ തിരിച്ചു വന്ന് ഇംഗ്ലണ്ട് ജയിച്ച് പരമ്പര പിടിക്കാന്‍ അവര്‍ക്കായാല്‍ 6,500 പൗണ്ടാണ് മാച്ച് ഫീ കൂടാതെ ഓരോ കളിക്കാരനും ലഭിക്കുക. 

സതാംപ്ടണില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നിട്ടും ആദ്യം ബാറ്റ് ചെയ്യാന്‍ ഇംഗ്ലണ്ട് നായകന്‍ സ്റ്റോക്ക്‌സ് തീരുമാനിച്ചതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. ഗബ്രിയേലും ഹോള്‍ഡറും ചേര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 200ല്‍ ഒതുക്കി. 

പിന്നാലെ വിന്‍ഡിസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഗ് മറികടന്ന് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് കെട്ടി ഉയര്‍ത്തിയെങ്കിലും ലഭിച്ച തുടക്കം മുതലാക്കാനാവാതെ തകര്‍ന്നടിഞ്ഞു. അഞ്ചാം ദിനം കരുതലോടെ കളിച്ച് വിന്‍ഡിസ് ജയം പിടിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു

അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി 'കരിന്തിരി'; ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം

'എനിക്ക് ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്‌ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

യുസി കോളജ് തിരിച്ചുപിടിച്ചു; മഹാരാജാസ് തൂത്തുവാരി; എംജിയില്‍ എസ്എഫ്‌ഐ മുന്നേറ്റം