Sports

ഇതിലും കഴിവുണ്ട്‌ സച്ചിന്‌, ഇതിലും നന്നായി കളിക്കാമായിരുന്നുവെന്ന്‌ കപില്‍ ദേവ്‌

സച്ചിന്‌ ഇതിലും മികവ്‌ കാണിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്ന്‌ കപില്‍ദേവ്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇതിനേക്കാള്‍ മികവില്‍ സച്ചിന്‌ കളിക്കാന്‍ സാധിക്കുമായിരുന്നുവെന്ന്‌ ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ദേവ്‌. ഇന്ത്യ കണ്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച കളിക്കാരനാണ്‌ സച്ചിന്‍. എന്നാല്‍ സച്ചിന്‌ ഇതിലും മികവ്‌ കാണിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്ന്‌ കപില്‍ദേവ്‌ പറഞ്ഞു.

എന്റെ വാക്കുകളെ പലതും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്‌. എന്താണോ സച്ചിന്‍ ചെയ്‌തത്‌ അതിലും മികവില്‍ സച്ചിനത്‌ സാധിക്കുമായിരുന്നു എന്നാണ്‌ ഞാന്‍ പറയുന്നത്‌. നേട്ടങ്ങള്‍ ഒരുപാട്‌ സച്ചിന്‍ സ്വന്തമാക്കി. സച്ചിനേക്കാള്‍ മികവ്‌ ആരും കാണിച്ചിട്ടുമില്ല. എങ്കിലും എനിക്ക്‌ തോന്നുന്നത്‌ സച്ചിന്‌ ഇതിലും കഴിവുണ്ടെന്നാണ്‌, കപില്‍ ദേവ്‌ പറഞ്ഞു.

വിസ്‌മയിപ്പിക്കുന്ന കരിയറാണ്‌ സച്ചിന്റേത്‌. 24 വര്‍ഷം രാജ്യത്തിന്‌ വേണ്ടി കളിക്കുക എന്നത്‌ പറയാന്‍ എളുപ്പമാണ്‌. എന്നാല്‍ ചെയ്യുമ്പോള്‍ അങ്ങനെയല്ല. സച്ചിന്‌ ഞാന്‍ എല്ലാ സന്തോഷങ്ങളും നേരുന്നു. ഇന്ത്യക്ക്‌ നല്‍കിയ എല്ലാ സന്തോഷത്തിനും പകരം ഞാന്‍ അദ്ദേഹത്തിന്‌ അതിലും സന്തോഷങ്ങളുണ്ടാവട്ടെ എന്ന്‌ ആശംസിക്കുന്നു. പ്രത്യേകിച്ച്‌ അദ്ദേഹത്തിന്റെ കുടുംബത്തിന്‌. കുടുംബമാണ്‌ കൂടുതല്‍ ത്യാഗം സഹിച്ചതെന്നും സച്ചിന്‍ പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT