Sports

ഇതിഹാസ താരമെന്നൊന്നും നോക്കിയില്ല, സച്ചിനെ ഇടിച്ചുപരത്തി ഇര്‍ഫാന്‍ പഠാന്റെ മകന്‍

ആദ്യം തങ്ങള്‍ ഇരുവരുടേയും പൊക്കം നോക്കുന്ന സച്ചിന്‍, പിന്നാലെ മുന്നൂ വയസുകാരന്‍ ഇമ്രാനുമൊപ്പം ബോക്‌സിങ്ങിനും നില്‍ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ച്ചിന്റെ ബാറ്റിങ് വീണ്ടും കണ്ടതിന്റെ ത്രില്ലിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഒരിക്കല്‍ കൂടി ആ ബാറ്റില്‍ നിന്ന് ഒഴുകിയ ബൗണ്ടറികള്‍ കണ്ട് കൗതുകത്തില്‍ നില്‍ക്കുന്ന ആരാധകരുടെ മുന്‍പിലേക്ക് സച്ചിന്റെ മറ്റൊരു വീഡിയോയുമെത്തുന്നു. ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന് ഒപ്പമുള്ള സച്ചിന്റെ രസകരമായ നിമിഷങ്ങളാണ് ഇത്.

സൂപ്പര്‍ ഹീറോ മോഡ് ഓണ്‍ എന്നെഴുതി ഇര്‍ഫാന്‍ പഠാനാണ് തന്റെ മകന്റേയും സച്ചിന്റേയേും വീഡിയോ പങ്കുവെച്ചത്. റോഡ് സേഫ്റ്റി ലോക സീരീസ് മത്സരത്തിന് ഇടയിലാണ് ഇത്. ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പഠാന്റെ മകന്‍ ഇമ്രാനുമൊത്ത് രസകരമായി കളിക്കുകയാണ്.

ആദ്യം തങ്ങള്‍ ഇരുവരുടേയും പൊക്കം നോക്കുന്ന സച്ചിന്‍, പിന്നാലെ മുന്നൂ വയസുകാരന്‍ ഇമ്രാനുമൊപ്പം ബോക്‌സിങ്ങിനും നില്‍ക്കുന്നു. ഇതിഹാസ താരമാണെന്നൊന്നും നോക്കാതെ ഇടിച്ച് പരത്തുകയാണ് കുഞ്ഞ് ഇമ്രാന്‍ സച്ചിനെ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT