Sports

ഇതുകൊണ്ട് കൂടിയാണ് കോഹ് ലിയെ ഞാന്‍ പ്രണയിക്കുന്നത് ; പ്രശംസിച്ച് അനുഷ്‌ക

ആക്രമണകാരിയായ കളിക്കാരന്‍, ദയാലുവായ മനുഷ്യന്‍- എന്തെളുപ്പമാണ് സ്‌നേഹിക്കാന്‍

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റീവ് സ്മിത്തിനെ കൂവിയ കാണികളോട് കയ്യടിക്കാന്‍ ആവശ്യപ്പെട്ട കോഹ് ലിയെ പ്രശംസിച്ച് ബോളിവുഡ് താരവും ഭാര്യയുമായ അനുഷ്‌ക. ആക്രമണകാരിയായ കളിക്കാരന്‍, ദയാലുവായ മനുഷ്യന്‍- എന്തെളുപ്പമാണ് സ്‌നേഹിക്കാന്‍ എന്നായിരുന്നു ഹൃദയ ചിഹ്നത്തോട് കൂടി അനുഷ്‌ക ഇന്‍സ്റ്റഗ്രമില്‍ കുറിച്ചത്. 

ഓസ്‌ട്രേലിയന്‍ താരത്തോട് കോഹ് ലി കാണിച്ച മാന്യമായ പെരുമാറ്റം ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രശംസ നേടിയിരുന്നു. ഓവലില്‍ ഫീല്‍ഡ് ചെയ്യാനിറങ്ങിയ സ്റ്റീവ് സ്മിത്തിനെ ആരാധകര്‍ കൂക്കിവിളിച്ചപ്പോഴാണ് കയ്യടിക്കൂവെന്ന് കോഹ് ലി ആംഗ്യം കാണിച്ചത്. സ്മിത്തിനോട് മാപ്പ് പറഞ്ഞ ശേഷമാണ് കോഹ് ലി കളിതുടര്‍ന്നത്.

പിന്നീട് വാര്‍ത്താ സമ്മേളനത്തിലും താരം ഇക്കാര്യം സംസാരിച്ചിരുന്നു. സംഭവിച്ചത് സംഭവിച്ചു.തിരികെ സ്മിത്ത് ടീമിലെത്തി. മാപ്പ് പറഞ്ഞ ഒരാളോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ല. ഇന്ത്യന്‍ ആരാധകര്‍ ചീത്തപ്പേര് കേള്‍പ്പിക്കുന്നതിനോട് താത്പര്യമില്ല, ഇത് ക്രിക്കറ്റ് കളിയല്ലേ എന്നായിരുന്നു കോഹ് ലിയുടെ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി