Sports

ഇതുവരെ കണ്ട നീലപ്പടയല്ല; ഏക്കാലത്തേയും മികച്ച ടീമാണ് കോഹ് ലിക്ക് കീഴില്‍ വളരുന്നത്

ഇതുവരെ ക്രിക്കറ്റ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ടീമായിരിക്കും കോഹ് ലിക്ക് കീഴില്‍ വളരുന്നത്

സമകാലിക മലയാളം ഡെസ്ക്

വിരാട് കോഹ് ലിക്ക് കീഴിലെ ഇന്ത്യന്‍ ടീമായിരിക്കും ഇതുവരെ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ ടീം. കോഹ് ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം ഉയരങ്ങള്‍ കീഴടക്കുമെന്ന പ്രവചനങ്ങള്‍ ശരിയെന്ന് തെളിയിച്ച് ഏകദിന റാങ്കിങ്ങിലും ടീം ഒന്നാമതെത്തിയതിന് പിന്നാലെയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിന്റെ വാക്കുകള്‍. ഇതുവരെ ക്രിക്കറ്റ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ടീമായിരിക്കും കോഹ് ലിക്ക് കീഴില്‍ വളരുന്നത്.

ഓസ്‌ട്രേലിയയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ജയിച്ച് പരമ്പരയും സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ടെസ്റ്റിന് പുറമെ ഏകദിന റാങ്കിങ്ങിലും ഒന്നാമതെത്തിയത്. ട്വിന്റി20യില്‍ മാത്രമാണ് ഇന്ത്യയ്ക്കിനി റാങ്കിങ് മെച്ചപ്പെടുത്തേണ്ടത്. ഐസിസിയുടെ ട്വിന്റി20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് കോഹ് ലിയുടെ ടീ്മിപ്പോള്‍. 

ബാലന്‍സായാണ് ടീമിപ്പോള്‍ മുന്നോട്ടു പോകുന്നത്. എട്ട്, ഒന്‍പത് സ്ഥാനങ്ങളില്‍ വരെ ബാറ്റ് ചെയ്യാനിറങ്ങുന്ന താരങ്ങളെ നമുക്ക് വിശ്വസിക്കാന്‍ സാധിക്കുന്നു. ബൗളര്‍മാരുടെ കാര്യത്തിലാണെങ്കില്‍, എങ്ങിനേയും, ഏത് സമയത്തും ടീം ആവശ്യപ്പെടുന്ന രീതിയില്‍ ബൗള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യുന്നതായി ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു. 

ശ്രീലങ്കയെ പോലെ ദുര്‍ബലരല്ല ഓസ്‌ട്രേലിയ. മാത്യു ഹെയ്ഡന്‍. ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ് എന്നിവര്‍ ഇല്ലെങ്കിലും ഇപ്പോഴുള്ള ഓസ്‌ട്രേലിയന്‍ ടീം മികച്ചതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ജയങ്ങളെ വിലകുറച്ച് കാണാന്‍ സാധിക്കില്ല. ശ്രീലങ്കയ്‌ക്കെതിരായ കളിയില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഓസീസിനായിരുന്നു. ഈ സമ്മദര്‍ദ്ദത്തെ അതിജീവിച്ചായിരുന്നു മൂന്ന് കളികളിലും ഇന്ത്യയുടെ ജയം. 

മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ഒരു ബാറ്റ്‌സമാനേയും, ബോളുകൊണ്ട് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന ഒരു ബൗളറേയുമാണ് ഓസ്‌ട്രേലിയന്‍ ടീമിന് ഇപ്പോള്‍ ആവശ്യമെന്നും ഗവാസ്‌കര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT