Sports

'ഇതെന്താണ് സര്‍, പ്രഷര്‍ കുക്കറോ'!- ഹര്‍ദിക്കിനെ ട്രോളി ബുമ്‌റ (വീഡിയോ)

പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ലണ്ടനില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം താരം കളിക്കളത്തിലേക്ക് മടങ്ങി വരാനുള്ള തീവ്ര ശ്രമത്തിലാണ്. ജിമ്മില്‍ കഠിനമായ വ്യായാമമാണ് താരം നടത്തുന്നത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഹര്‍ദിക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

കൂടുതല്‍ കരുത്തോടെ തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ക്ക് വ്യായാമം സഹായിക്കുന്നതായും പ്രചോദിപ്പിക്കുന്ന തരത്തില്‍ ആശംസകള്‍ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നതായും ഹര്‍ദിക് വീഡിയോക്ക് താഴെ കുറിച്ചിരുന്നു. ഈ വീഡിയോക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്‌റ.

'സര്‍ നിങ്ങളുടെ ശബ്ദം ഒരു പ്രഷര്‍ കുക്കറിനെ പോലെയുണ്ട്' എന്നായിരുന്നു ബുമ്‌റയുടെ കമന്റ്. വീഡിയോയില്‍ കേള്‍ക്കുന്ന ഹര്‍ദിക്കിന്റെ ശ്വാസ ഗതിയുടെ ശബ്ദത്തെ സൂചിപ്പിച്ചായിരുന്നു ബുമ്‌റയുടെ ട്രോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !