Sports

ഇത്തവണ പിഴച്ചില്ല, സഞ്ജു ശക്തമായി തിരിച്ചെത്തി

അന്ന് 15.6 എന്ന പോയിന്റില്‍ സഞ്ജുവിന് തലനാരിഴയ്ക്ക് ഇംഗ്ലണ്ട് പര്യടനം നഷ്ടമാവുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

യോയോ ടെസ്റ്റ് കടന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ എ ടിമില്‍ നിന്നും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജു പുറത്തായിരുന്നു. 

നാലാഴ്ച മുന്‍പായിരുന്നു അന്ന് സഞ്ജു യോ യോ ടെസ്റ്റിന് വിധേയമായത്. അന്ന് 15.6 എന്ന പോയിന്റില്‍ സഞ്ജുവിന് തലനാരിഴയ്ക്ക് ഇംഗ്ലണ്ട് പര്യടനം നഷ്ടമാവുകയായിരുന്നു. 

എന്നാല്‍ നാലാഴ്ചത്തെ വ്യത്യാസത്തില്‍ 17.3 പോയിന്റ് നേടി താന്‍ യോ യോ ടെസ്റ്റ് പാസായതായി സഞ്ജു തന്നെയാണ് ആരാധകരെ അറിയിച്ചത്. സഞ്ജുവിനൊപ്പം അന്ന് മുഹമ്മദ് ഷമിയും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഷമിയും കഴിഞ്ഞ ദിവസം യോ യോ ടെസ്റ്റ് കടമ്പ പിന്നിട്ടിരുന്നു. 

ഇരുപത്തിമൂന്നുകാരനായ സഞ്ജുവിന് യോ യോ ടെസ്റ്റ് കടക്കാന്‍ കഴിയാതിരുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഫിറ്റ്‌നസ് ട്രെയിനര്‍ ഇല്ലാതിരുന്നത് സഞ്ജുവിനെ ബാധിച്ചിട്ടുണ്ടാകാം എന്ന വിലയിരുത്തലുകളാണ് അന്ന് ഉയര്‍ന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ