Sports

ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് ചെറിയ കളിയല്ല; എതിരാളി ലാ ലീഗാ ക്ലബ്‌

ഡല്‍ഹി ഡൈനാമോസിനെ ശേഷം മറ്റൊരു വലിയ യൂറോപ്യന്‍ ക്ലബുകമായി കളിക്കുന്ന ടീമാവുകയാണ് അങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

ലോക കപ്പ് ആവേശത്തില്‍ മുഴുകിയിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ലാ ലീഗ ക്ലബ് ജിറോണ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാന്‍ കൊച്ചിയിലെത്തുന്നു. 

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ജൂലൈയിലാണ് കളി. ഡല്‍ഹി ഡൈനാമോസിനെ ശേഷം മറ്റൊരു വലിയ യൂറോപ്യന്‍ ക്ലബുകമായി കളിക്കുന്ന ടീമാവുകയാണ് അങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സ്. 2016ലായിരുന്നു ഡല്‍ഹി, പ്രീമിയര്‍ ലീഗ് ക്ലബായ വെസ്റ്റ് ബ്രോംവിച്ചിനെതിരെ കളിച്ചത്. 

യൂറോപ്യന്‍ എതിരാളിയുമായി മത്സരിക്കാന്‍ ഇറങ്ങി 2018-19 സീസണിന് വേണ്ട മുന്നൊരുക്കം നടത്തുക കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണില്‍ ആരാധകരെ നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ അഴിച്ചു പണി നടത്തി വലിയ മാറ്റത്തിനും തയ്യാറെടുക്കുന്നുണ്ട്. അനസിന്റെ ജിങ്കാനൊപ്പം പ്രതിരോധ നിരയിലേക്ക് ചേര്‍ത്ത് ഇപ്പോള്‍ തന്നെ ഉരുക്കു കോട്ട തീര്‍ത്തു കഴിഞ്ഞു. 

ഫിഫ അണ്ടര്‍ 19 ലോക കപ്പ് താരം ധീരജ് സിങ് വല കാക്കാന്‍ എത്തുന്നു എന്നതും ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി കൂട്ടുന്നു. ഹാലിചരന്‍ നര്‍സാറി, ദൗഗല്‍ എന്നിവരെ കൂടാതെ ഇനിയും താരങ്ങള്‍ മഞ്ഞക്കുപ്പായത്തിലേക്കെത്തുമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

'ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്'; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

SCROLL FOR NEXT