Sports

ഇത്തവണ സഞ്ജു സാംസൺ തകർക്കും; പ്രവചനവുമായി സ്പിൻ ഇതിഹാസം

ആര് കിരീടം നേടുമെന്നും ആരാകും ടൂര്‍ണമെന്റിലെ താരമാവുകയെന്നും തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മാര്‍ച്ച് 23ന് ആരംഭിക്കുന്ന കുട്ടി ക്രിക്കറ്റ് പൂരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആര് കിരീടം നേടുമെന്നും ആരാകും ടൂര്‍ണമെന്റിലെ താരമാവുകയെന്നും തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. അതിനിടെ ശ്രദ്ധേയമായൊരു നിരീക്ഷണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ. 

പ്രഥമ ഐപിഎൽ പോരാട്ടത്തിൽ ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച മുൻ ക്യാപ്റ്റൻ കൂടിയാണ് ഷെയ്ൻ വോൺ. ഇത്തവണ വീണ്ടും രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഷെയ്ൻ വോൺ. ടീമിന്റെ ബ്രാൻഡ് അംബാസഡറായാണ് ഇതിഹാസ താരത്തിന്റെ മടങ്ങി വരവ്. തന്റെ രണ്ടാം വരവിനെക്കുറിച്ച് പറയാൻ പോസ്റ്റ് ചെയ്ത ഇൻസ്റ്റ​ഗ്രാം കുറിപ്പിലാണ് വോൺ ശ്രദ്ധേയ നിരീക്ഷണം നടത്തിയത്.    

2019ലെ ഐപിഎൽ പോരിൽ ആരാകും മികച്ച താരമായി മാറുകയെന്ന പ്രവചനമാണ് വോൺ നടത്തിയത്. രാജസ്ഥാൻ റോയൽസിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസൺ 2019 ഐപിഎല്ലിലെ താരമായി മാറുമെന്നാണ് വോൺ പ്രവചിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജു 81 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച് 1867 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT