Sports

ഇനി സുനില്‍ ഛേത്രിക്കൊപ്പം; ആഷിഖ് കുരുണിയന്‍ പൂനെ സിറ്റിയില്‍ നിന്ന് ബംഗളൂരു എഫ്‌സിയിലേക്ക്

എഫ്‌സി പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ ഐഎസ്എല്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: എഫ്‌സി പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ ഐഎസ്എല്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയിലേക്ക്. താരത്തെ കൈമാറുന്നത് സംബന്ധിച്ച് ഇരു ക്ലബുകളും തമ്മില്‍ ധാരണയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

70 ലക്ഷം രൂപയ്ക്കാണ് പൂനെയില്‍ നിന്ന് മലയാളി താരത്തെ ബംഗളൂരു ടീമിലെത്തിക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പൂനെയ്ക്ക് താരത്തെ കൈമാറുന്നതിലൂടെ ലഭിക്കുന്ന തുക അല്‍പ്പം ആശ്വാസം നല്‍കും. 

യുവ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് ആഷിഖ് കുരുണിയന്‍. ബഹുമുഖ പ്രതിഭയായ താരം വിങുകളിലൂടെ ആക്രമിക്കുന്നതില്‍ മികവ് പുലര്‍ത്തുന്നു. ബംഗളൂരുവില്‍ പരിശീലകന്‍ കാര്‍ലോസ് ക്വാഡ്രറ്റ്‌സിന്റെ തന്ത്രങ്ങള്‍ക്ക് കൂടുതല്‍ വൈവിധ്യം നല്‍കാനും ആഷിഖിന്റെ വരവ് ഗുണം ചെയ്യും. സുനില്‍ ഛേത്രി, ഉദാന്ത സിങ് എന്നിവര്‍ക്കൊപ്പം മുന്നേറ്റത്തില്‍ ഇനി ആഷിഖിനേയും പ്രതീക്ഷിക്കാം. 

ഈ കൈമാറ്റ വിപണിയില്‍ ബംഗളൂരു ടീമിലെത്തുന്ന നാലാം ഇന്ത്യന്‍ താരമാണ് ആഷിഖ്. ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിക്കാനുള്ള അവസരം ബംഗളൂരുവിനുണ്ട്. ഒക്ടോബര്‍ 20 മുതലാണ് 2019-20 സീസണിലെ ഐഎസ്എല്‍ പോരാട്ടത്തിന് തുടക്കമാകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT