Sports

ഇനിയും എന്റെ അസംബന്ധങ്ങള്‍ സഹിച്ചോളൂ, മന്ദാനക്കുള്ള ജന്മദിനാശംസകളില്‍ കയ്യടി ജെമിമക്ക് 

ക്രിക്കറ്റിന് അകത്തും പുറത്തുമുള്ള നിരവധി പേര്‍ മന്ദാനക്ക് ആശംസയുമായി എത്തുമ്പോള്‍ സഹതാരം ജെമിമ റോഡ്രിഗ്‌സിന്റെ ആശംസയാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖമായി മാറി സ്മൃതി മന്ദാനക്കുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ക്രിക്കറ്റിന് അകത്തും പുറത്തുമുള്ള നിരവധി പേര്‍ മന്ദാനക്ക് ആശംസയുമായി എത്തുമ്പോള്‍ സഹതാരം ജെമിമ റോഡ്രിഗ്‌സിന്റെ ആശംസയാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

എന്റെ അസംബന്ധങ്ങള്‍ സഹിക്കാന്‍ മറ്റൊരു വര്‍ഷം കൂടി എന്നാണ് ജെമിമ ജന്മദിനാശംസ നേര്‍ന്ന് മന്ദാനയോട് പറയുന്നത്. ഒപ്പം ചുമരില്‍ പതിച്ച മന്ദാനയുടെ ഫോട്ടോ ചിരി നിറച്ച അസൂയയോടെ നോക്കി നില്‍ക്കുന്ന ചിത്രവും ജെമിന പങ്കുവെക്കുന്നു. 

യുവരാജ് സിങ്, ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും മന്ദാനക്ക് ജന്മദിനാശംസ നേര്‍ന്ന് എത്തിയിരുന്നു.ഇന്ത്യന്‍ ടീമിലെ ഇടംകയ്യന്മാരുടെ മഹിമ കാത്തോളണം എന്നാണ് മന്ദാനക്ക് ജന്മദിനാശംസ നേര്‍ന്ന് യുവരാജ് സിങ് പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം