Sports

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കേരളപ്പിറവി ദിനത്തില്‍; തിരുവനന്തപുരം കാര്യവട്ടം വേദിയാകും 

വിവാദങ്ങള്‍ക്ക് ഒടുവില്‍  ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് ഒടുവില്‍  ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കും. ബിസിസിഐ ടൂര്‍ ആന്‍ഡ് ഫിക്‌സ്‌ച്ചേഴ്‌സ് കമ്മിറ്റിയുടെതാണ് തീരുമാനം.ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനമാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30 നാണ് ആരംഭിക്കുക. അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിനം മത്സരം കേരളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് തീരുമാനം മങ്ങലേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ വേദിയെ ചൊല്ലി കേരളത്തില്‍ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമേ നടത്താന്‍ പാടുളളുവെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിപാലിക്കുന്ന ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങളും അനുവദിക്കണമെന്ന് മറുഭാഗം ഉന്നയിച്ചു. വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍  തിരുവനന്തപുരത്ത് മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT