Sports

ഇന്ത്യ പരമ്പര തൂത്തുവാരുന്നത് കാണാന്‍ 'തല' എത്തി; ധോനിയോട് 'ഹലോ' പറയാന്‍ ആവശ്യപ്പെട്ട് കോഹ്‌ലി  

മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലിയുടെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം മുന്‍ നായകനും വെറ്ററന്‍ താരവുമായ മഹേന്ദ്ര സിങ് ധോനിയില്ല. താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ധോനിയുടെ നാടായ റഞ്ചിയിലാണ് അരങ്ങേറിയത്. ഇന്നിങ്‌സ് വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരുന്നത് കാണാന്‍ ധോനിയും എത്തിയിരുന്നു.

അതിനിടെ ധോണി ഇന്ത്യന്‍ ജയം കാണാനെത്തിയതിന് കുറിച്ച് ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ രസകരമായ മറുപടി ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലിയുടെ മറുപടി. ധോനി ഡ്രസിങ് റൂമിലുണ്ടെന്നും വന്ന് അദ്ദേഹത്തോട് ഹലോ പറയാനും കോഹ്‌ലി ധോനിയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് തമാശ രൂപേണ പറഞ്ഞു.

ധോനിയുടെ സാന്നിധ്യത്തെക്കുറിച്ച് പരിശീലകന്‍ രവിശാസ്ത്രിയും ട്വീറ്റ് ചെയ്തിരുന്നു. അതിശയകരമായ ഒരു പരമ്പര വിജയത്തിനു ശേഷം യഥാര്‍ത്ഥ ഇന്ത്യന്‍ ഇതിഹാസത്തെ അദ്ദേഹത്തിന്റെ നാട്ടില്‍ വച്ച് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്ന് അദ്ദേഹം കുറിച്ചു. ധോനിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ശാസ്ത്രിയുടെ ട്വീറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT