Sports

ഇന്ത്യക്ക് തിരിച്ചടി; മാറ്റമില്ലാതെ ബെല്‍ജിയം ബ്രസീല്‍; നില മെച്ചപ്പെടുത്തി അര്‍ജന്റീന

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ സമനിലയില്‍ പിരിയേണ്ടി വന്നതാണ് ഇന്ത്യക്ക് കനത്ത പ്രഹരമായി മാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങിലും ഇന്ത്യക്ക് തിരിച്ചടി. രണ്ട് സ്ഥാനങ്ങള്‍ പിന്നിലായി 104ല്‍ നിന്ന് ഇന്ത്യ 106ലേക്ക് വീണു. 

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ സമനിലയില്‍ പിരിയേണ്ടി വന്നതാണ് ഇന്ത്യക്ക് കനത്ത പ്രഹരമായി മാറിയത്. റാങ്കിങില്‍ തുടര്‍ച്ചയായി ഇന്ത്യ പിന്നിലേക്ക് പോകുന്ന കാഴ്ചയാണിപ്പോള്‍. 

ഇന്ത്യയ്ക്ക് ആറ് പോയിന്റുകളാണ് നഷ്ടമായത്. ഇന്ത്യയെ സമനിലയില്‍ പിടിച്ച ബംഗ്ലാദേശ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഇന്ത്യയോട് കളിക്കാനിറങ്ങുമ്പോള്‍ ബംഗ്ലാദേശ് 187ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ അവര്‍ 184ാം റാങ്കിലേക്ക് കയറി. 

ബെല്‍ജിയമാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഫ്രാന്‍സ് രണ്ടാമതും ബ്രസീലും മൂന്നാമതും മാറ്റമില്ലാതെ തുടരുന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തി ഉറുഗ്വെ അഞ്ചാം സ്ഥാനത്തും ക്രൊയേഷ്യ ഏഴാം സ്ഥാനത്തും അര്‍ജന്റീന ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT