Sports

ഇന്ത്യയെ പരിഹസിച്ച് ഷുഐബ് മാലിക്കിന്റെ ക്രിസ്മസ് ആശംസ; പൊങ്കാല തുടര്‍ന്ന് ഇന്ത്യക്കാര്‍

ധോനിക്കും ഇന്ത്യന്‍ ആരാധകര്‍ക്കും നേരെ മുഷ്ടി ചുരുട്ടി വിജയം ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് ഹാപ്പി ഡിസംബര്‍ 25 എന്നും മാലിക്ക് എഴുതി

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ക്രിസ്മസ് ആശംസ നേര്‍ന്ന് ഇന്ത്യന്‍ ആരാധകരുടെ കണ്ണില്‍ കരടായി മാറിയിരിക്കുകയാണ് പാക് മുന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക്. ക്രിസ്മസ് ആശംസ നേര്‍ന്ന ഷുഐബ് ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ഓര്‍മയും പങ്കുവയ്ക്കുകയായിരുന്നു. 

2012 ഡിസംബര്‍ 25ന് ഇന്ത്യയ്‌ക്കെതിരെ ട്വന്റി20 ജയം നേടിയതിന്റെ ചിത്രമാണ് മാലിക് ക്രിസ്മസ് ആശംസ നേര്‍ന്ന് പങ്കുവെച്ചത്. ധോനിക്കും ഇന്ത്യന്‍ ആരാധകര്‍ക്കും നേരെ മുഷ്ടി ചുരുട്ടി വിജയം ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് ഹാപ്പി ഡിസംബര്‍ 25 എന്നും മാലിക്ക് എഴുതി. 

എന്നാല്‍, കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഡക്കായി പുറത്തായതുള്‍പ്പെടെയുള്ള മാലിക്കിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇന്ത്യന്‍ ആരാധകരുടെ മറുപടി. ഇത് ആദ്യമായാണ് ഷുഐബ് മാലിക്കില്‍ നിന്നും ഇന്ത്യയെ ട്രോളിയുടെ പ്രതികരണം വരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന