Sports

ഇന്ത്യാ-പാക് മത്സരം കാണാന്‍ ദാവൂദിന്റെ അനുയായികള്‍; വല വിരിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍

ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇന്ത്യ-പാക് മത്സരം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി എത്തുക

Author : സമകാലിക മലയാളം ഡെസ്ക്

കാത്തിരിപ്പിന് ഒടുവില്‍ ഇന്ത്യയും പാക്കിസ്ഥാനും ബുധനാഴ്ച ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ നേര്‍ക്കു നേര്‍ വരും.  ചിര വൈരികള്‍ തമ്മിലുള്ള പോര് നടക്കുമ്പോള്‍ അധോലോക നേതാവ് ദാവൂത് ഇബ്രാഹിമിനോട് അടുപ്പമുള്ള പിടികിട്ടാ പുള്ളികളായ രണ്ട് പേര്‍ സ്റ്റേഡിയത്തിലേക്കെത്തുമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. 

ഡി കമ്പനിയുമായി ബന്ധപ്പട്ടവരാണ് ഇവിടേക്കെത്തുന്നത്.  ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുക്കളില്‍ ചിലര്‍ ഇന്ത്യ-പാക് മത്സരം കാണുന്നതിന് വേണ്ടി മുംബൈയില്‍ നിന്നും കറാച്ചിയില്‍ നിന്നും ദുബൈയില്‍ എത്തി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ദാവുദുമായി ബന്ധപ്പെട്ടവരുടെ സാന്നിധ്യമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇന്ത്യ-പാക് മത്സരം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി എത്തുക. 

ഡി കമ്പനി അനുയായികളെ നിരീക്ഷിക്കുന്നതിലൂടെ പാക്കിസ്ഥാനിലെ ദാവൂദിന്റെ രഹസ്യവാസത്തെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണക്കു കൂട്ടല്‍. ഇന്ത്യ-പാക് മത്സരത്തിലെ വാദുവെപ്പില്‍ ദാവൂദിനുള്ള താത്പര്യവും രഹസ്യാന്വേഷണ ഏജന്‍സികളെ മത്സരം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് പ്രേരിപ്പിക്കുന്നു.

ഇന്ത്യയ്ക്ക് പുറമെ, യുകെ, യുഎസ്, റഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുമുള്ള രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യ-പാക് മത്സരത്തിലേക്ക് എത്തുന്നത്. മുംബൈ സ്‌ഫോടന പരമ്പരയിലെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ ഇന്ത്യയ്ക്ക് നേരത്തെ തന്നെ അമേരിക്ക സഹായം വാഗ്ദാനം ചെയ്തിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം