Sports

ഇബ്രാഹിമോവിച്ചിന്റെ വെല്ലുവിളി, ബോട്ടില്‍ ക്യാപ് ചലഞ്ചില്‍ ഞെട്ടിച്ച് പോഗ്ബ 

വൈറലാവുന്ന ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് എത്തിയപ്പോഴും പോഗ്ബ ആരാധകരെ രസിപ്പിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തില്‍ ഇരട്ടി മികവ് പോള്‍ പോഗ്ബ പുറത്തെടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഫുട്‌ബോള്‍ മൈതാനത്തിന് പുറത്തും അതേ നിലപാട് തന്നെയാണ് പോഗ്ബയ്ക്ക്. മികവിന്റെ ഇരട്ടിയുമായി വരിക. സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് എത്തിയപ്പോഴും പോഗ്ബ ആരാധകരെ രസിപ്പിക്കുകയാണ്. 

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ് ബോട്ടില്‍ക്യാപ് ചലഞ്ചിലേക്ക് പോഗ്ബയെ ക്ഷണിച്ചത്. പോഗ്ബ ആ വെല്ലുവിളി സ്വീകരിക്കുക മാത്രമല്ല, സാധാരണ ബോട്ടില്‍ ക്യാപ് ചലഞ്ചിന് ഒരു ബോട്ടിലാണ് ഉപയോഗിക്കുന്നത് എങ്കില്‍ പോഗ്ബ രണ്ട് എണ്ണവുമായിട്ടാണ് വന്നത്. ഒറ്റ ഷോട്ടില്‍ രണ്ട് ക്യാപും തെറിച്ചു. 

രണ്ട് ബോട്ടില്‍ ക്യാപ് ചലഞ്ച് നിങ്ങള്‍ക്ക് വിഷയമാവില്ലല്ലോ എന്നും തമാശയായി പോഗ്ബ ഇബ്രാഹിമിവിച്ചിനോട് ചോദിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

കാണാതായ ശരണ്യയെ കണ്ടെത്തി, കിറ്റ് വിവാദം കത്തുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കളി 'പന്തിന്റെ' വഴിയില്‍! നായക മികവില്‍ ലഖ്‌നൗ ആദ്യ ജയം സ്വന്തമാക്കി

SCROLL FOR NEXT