Sports

ഇവിടെ പ്രായം ധോനിക്ക് ഒരു സംഖ്യ മാത്രമാണ്! തകര്‍പ്പന്‍ ക്യാച്ചിലൂടെ റെക്കോര്‍ഡ് നേട്ടത്തില്‍ ചെന്നൈ നായകന്‍

ഔട്ട്‌സൈഡ് എഡ്ജ് ആയ  പന്ത് ധോനി ഗ്ലൗസ് ഇടാത്ത് കൈ കൊണ്ട് തട്ടി, പിന്നാലെ പിറകോട്ട് ഓടി ഡൈവ് ചെയ്ത് കൈക്കുള്ളിലാക്കി

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ആരാണ് പറഞ്ഞത് ധോനിക്ക് പ്രായമായെന്ന്? കൊല്‍ക്കത്തയുടെ ശിവം മവിയെ അസാധ്യ ക്യാച്ചിലൂടെ ധോനി പുറത്താക്കുന്ന സമയം കമന്ററി ബോക്‌സില്‍ നിന്ന് ഉയര്‍ന്ന ചോദ്യം ഇതായിരുന്നു. ആ ക്യാച്ചിലൂടെ ഐപിഎല്ലിലെ റെക്കോര്‍ഡുകളില്‍ ഒന്നു കൂടി ധോനി സ്വന്തമാക്കി. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് ആണ് ഇവിടെ ധോനി തന്റെ പേരിലാക്കിയത്. 104 ക്യാച്ചുകളാണ് ഐപിഎല്ലില്‍ ധോനി ഇതുവരെ തന്റെ കൈപ്പിടിയില്‍ ഒതുക്കിയത്. 103 ക്യാച്ചുകള്‍ നേടിയ ദിനേശ് കാര്‍ത്തിക്കിനെയാണ് ധോനി ഇവിടെ പിന്നിലാക്കിയത്. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ബ്രാവോയില്‍ നിന്ന് വന്ന വൈഡ് ഫുള്ളര്‍ ലെങ്ത് ഡെലിവറിയില്‍ ബാറ്റ് വീശുകയായിരുന്നു ശിവം മവി. ഔട്ട്‌സൈഡ് എഡ്ജ് ആയ  പന്ത് ധോനി ഗ്ലൗസ് ഇടാത്ത് കൈ കൊണ്ട് തട്ടി, പിന്നാലെ പിറകോട്ട് ഓടി ഡൈവ് ചെയ്ത് കൈക്കുള്ളിലാക്കി. ധോനിയുടെ ആ ക്യാച്ചോടെ ഐപിഎല്ലില്‍ ബ്രാവോ 150 വിക്കറ്റും തികച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT