Sports

"ഈ ഏര്‍പ്പാട് ശരിക്കും മറ്റേപ്പണിയായിപ്പോയി സഹോ" ; സിഫ്‌നിയോസിനെ വിമര്‍ശിച്ച് ഷൈജു ദാമോദരന്‍

ഡച്ച് ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചതുകൊണ്ടാണ് സിഫ്‌നിയോസ് ടീം വിടുന്നതെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ഗോവന്‍ ടീമിലേക്ക് ചേക്കേറിയ മാര്‍ക് സിഫ്‌നിയോസിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. ഡച്ച് ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചതുകൊണ്ടാണ് സിഫ്‌നിയോസ് ടീം വിടുന്നതെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരുന്നത്. എന്നാല്‍ സിഫ്‌നിയോസ് ഗോവ എഫ്‌സിയില്‍ ചേരുകയാണുണ്ടായത്. 

കൂടുതല്‍ ചില്ലറക്കായി ടീമിനെ പാതിവിഴിയില്‍ ഉപേക്ഷിച്ച സിഫ്‌നിയോസിന്റെ നടപടി മറ്റേപ്പണിയായിപ്പോയെന്ന് ഷൈജു കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷൈജുവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

അമ്പട കള്ളാ സിഫ്‌നിക്കുട്ടാ !!
പത്തു തലയുള്ള രാവണാ !!
ആംസ്റ്റര്‍ഡാമിന് ഫ്‌ലൈറ്റ് പിടിക്കാന്‍ പോയ ആള്‍
മംഗള എക്‌സ്പ്രസില്‍ കയറി ഗോവയിലിറങ്ങി !!
Mark Sifneos Signs with FC Goa.
ശരിക്കും ഒരു മറുകണ്ടം ചാടല്‍ തന്നെ. 
കൂടുതല്‍ ചില്ലറയ്ക്കു വേണ്ടിയുള്ള ഈ സെക്കന്റ് വിന്റോ ഏര്‍പ്പാട് ശരിക്കും 
മറ്റേപ്പണിയായിപ്പോയി സഹോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്