Sports

'ഈ ഗോള്‍ മൂത്തച്ഛന്' :  സി കെ വിനീത്, വണ്ടര്‍ ഗോള്‍ കാണാം ( വീഡിയോ )

പൂനെ സിറ്റിക്കെതിരായ മല്‍സരത്തില്‍ നേടിയ വണ്ടര്‍ ഗോളാണ് അടുത്തിടെ മരിച്ച മൂത്തച്ഛന് വിനീത് സമര്‍പ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പൂനെ സിറ്റിയെ തകര്‍ത്ത വിജയഗോള്‍ മൂത്തച്ഛന്റെ സ്മരണയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച് സി കെ വിനീത്. പൂനെ സിറ്റിക്കെതിരായ മല്‍സരത്തില്‍ അവസാന നിമിഷം നേടിയ വണ്ടര്‍ ഗോളാണ് അടുത്തിടെ മരിച്ച മൂത്തച്ഛന് വിനീത് സമര്‍പ്പിച്ചത്.  

മല്‍സരഫലം സമനിലയെന്നുറപ്പിച്ച ഘട്ടത്തിലാണ് ഇഞ്ചുറിടൈമില്‍ സികെ വിനീതിന്റെ അത്ഭുത ഗോള്‍ പിറക്കുന്നത്. ലോംഗ് റേഞ്ചര്‍ പിടിച്ചെടുത്ത് ഗോളിലേക്ക് തൊടുത്ത പന്ത് വലയില്‍ പതിച്ചപ്പോള്‍, ബ്ലാസ്‌റ്റേഴ്‌സിന്റെ അത്ഭുത വിജയം മാത്രമല്ല, സെമി സാധ്യത കൂടിയാണ് തെളിഞ്ഞത്. 93 ആം മിനുട്ടിലായിരുന്നു വിനീതിന്റെ ഗോള്‍. 

മല്‍സര വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതാദ്യമായല്ല സികെ വിനീത് ഇഞ്ചുറി ടൈം ഗോളോടെ ടീമിന്റെ രക്ഷകനാകുന്നത്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെയും നേരത്തെ വിനീത് ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയിരുന്നു. പൂനെക്കെതിരെ വിനീത് നേടിയ ഗോള്‍ ഈ സീസണിലെ മികച്ച ഗോളുകളിലൊന്നു കൂടിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT