

രേണു സുധിയും കിച്ചു സുധിയും തമ്മിലുള്ള പിണക്കവും ഭിന്നതയുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. രേണുവിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ചാനലിലെ കണ്ടന്റിനെതിരെ കിച്ചു പരസ്യമായി രംഗത്തെത്തിയിരുന്നു. കൊല്ലം സുധിയുടെ കുടുംബത്തിനുള്ള ഇന്‍ഷുറന്‍സ് തുകയുടെ വിധി വന്നതിന് ശേഷവും തങ്ങള്‍ സംസാരിച്ചിട്ടില്ലെന്നാണ് രേണു പറയുന്നത്.
മെയ്ന്‍സ്ട്രീം വണ്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം. ഇന്‍ഷുറന്‍സിന്റെ വിധി വന്നതിന് പിന്നാലെ കിച്ചു വിളിക്കുമെന്ന് തോന്നിയിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രേണു.
''ഞാന്‍ അങ്ങനെ വിചാരിച്ചുമില്ല, എന്നെ വിളിച്ചതുമില്ല. ഇപ്പോള്‍ വിളിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. വ്യക്തിപരമായി എനിക്ക് ചില വിഷമങ്ങളുണ്ട്. നേരിട്ട് കിച്ചു വരികയോ സംസാരിക്കുകയോ ചെയ്താല്‍ അത് മാറിയേക്കാം. അല്ലാതെ ഫോണില്‍ കൂടെ സംസാരിക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല'' രേണു സുധി പറയുന്നു.
ആരുടെയൊക്കെയോ വിഷമം തീര്‍ക്കാന്‍ വേണ്ടി ഒരു തവണ വന്നിരുന്നു. അന്ന് ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ ഐസിയുവിലായിരുന്നു. അതിനാല്‍ കാണുമെന്നൊന്നുമുള്ള വിചാരം എനിക്കില്ലെന്നും അവര്‍ പറയുന്നു.
ഇന്‍ഷുറന്‍സ് തുകയുടെ വിധി വന്ന ശേഷവും സുധിച്ചേട്ടന്റെ വീട്ടില്‍ നിന്നും ആരും വിളിച്ചിട്ടില്ല. ചേട്ടത്തിയൊക്കെ ഇടയ്ക്ക് മെസേജ് അയക്കും. കിച്ചുവിന് തുക ലഭിക്കുന്നതില്‍ സന്തോഷമാണ്. സുധിച്ചേട്ടന്റെ രക്തമല്ലേ. അവനും കൂടെ അവകാശപ്പെട്ടതല്ലേ എന്നും രേണു ചോദിക്കുന്നുണ്ട്. അവന്‍ പൈസ ചെലവാക്കുന്നത് എങ്ങനെ എന്നതിലൊന്നും ഞാന്‍ തലയിടില്ല. പ്രായ പൂര്‍ത്തിയായ ആളല്ലേ. എന്തുവേണമെങ്കിലും ചെയ്യട്ടെ എന്നും രേണു പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates