'പിടിക്കപ്പെടാന്‍ ഇത് ഒളിച്ചുകളിയല്ല'; രശ്മികയുമായുള്ള പ്രണയം രഹസ്യമാക്കി വച്ചത് എന്തിനെന്ന് വിജയ് ദേവരക്കൊണ്ട

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്താണ് ഇരുവരും വിവാഹിതരായത്
Rashmika Mandanna,
Vijay Deverakonda
Rashmika Mandanna, Vijay Deverakondaഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്താണ് ഇരുവരും വിവാഹിതരായത്. ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരിക്കുമ്പോഴും തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി തുറന്നു പറഞ്ഞിരുന്നില്ല ഇരുവരും. താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന വെക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും മറ്റുമാണ് ആരാധകര്‍ ഇരുവരും പ്രണയത്തിലാണെന്ന് കണ്ടെത്തുന്നത്.

തങ്ങളുടെ പ്രണയം രഹസ്യമായി വച്ചത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തുകയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. പുതിയ ചിത്രം രണബാലിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

''എട്ട് വര്‍ഷമായി എനിക്ക് രശ്മികയെ അറിയാം. ആദ്യം സഹതാരമായിരുന്നു. പിന്നെ സുഹൃത്തായി. പതിയെ റിലേഷന്‍ഷിപ്പിലേക്ക് കടന്നു. അതിന് ശേഷം എന്റെ ഭാര്യയായി. പിടിക്കപ്പെടാന്‍ ഇത് ഒളിച്ചുകളിയായിരുന്നില്ല. എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയില്ല. എന്റെ ജീവിതം എന്റേതാണ്. എന്തിന് മറ്റുള്ളവരോട് പറയണം'' എന്നാണ് വിജയ് ദേവരക്കാണ്ട ചോദിക്കുന്നത്.

''ഞങ്ങളുടെ ബന്ധം എന്റര്‍ടെയ്ന്‍മെന്റിനുള്ളതായിരുന്നില്ല. ഞങ്ങളുടെ ബന്ധം ഞങ്ങളുടേതാണ്. ഞങ്ങള്‍ക്ക് സംരക്ഷിച്ച് നിര്‍ത്തേണ്ട കാര്യങ്ങളെക്കുറിച്ച് പുറമേയുള്ളവരോട് പറയേണ്ടതില്ല'' എന്നാണ് രശ്മിക പറയുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദത്തിലൂടെയാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ഡിയർ കോമ്രേഡിലും ഇരുവരും അഭിനയിച്ചു.

Rashmika Mandanna,
Vijay Deverakonda
'ആ കെട്ടിടത്തിന്റെ പരിസരത്ത് സുകുമാരന്‍ സാറിന്റെ ആത്മാവ് വന്നു പോകുന്നുണ്ടാകും'; സിദ്ധു പനയ്ക്കല്‍ പറയുന്നു
Rashmika Mandanna,
Vijay Deverakonda
'വിജയ്‌യും ഞാനും 34 വർഷമായി സഹപ്രവർത്തകർ; അദ്ദേ​ഹം മുഖ്യമന്ത്രിയായതിൽ അതിയായ സന്തോഷം'
Rashmika Mandanna,
Vijay Deverakonda
ആവേശവും കുമ്പളങ്ങി നൈറ്റ്‌സും പോലുള്ള സിനിമകള്‍ തമിഴില്‍ ആഘോഷിക്കപ്പെടില്ല, ഇവിടെ വിജയിക്കുക ആക്ഷനും വയലന്‍സും: അറ്റ്‌ലീ
Summary

Rashmika Mandanna and Vijay Deverakonda reveals why they kept their relationship under wraps.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Rashmika Mandanna, Vijay Deverakonda
Vijay Deverakonda
Rashmika Mandanna
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com