

സംവിധായകനും നടൻ വിജയ്‌യുടെ മകനുമായ ജേസൺ സഞ്ജയ് തന്റെ ബ്രേക്ക് അപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. "ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കുറേ നാൾ മുൻപായിരുന്നു അത്, കോളജിൽ പഠിക്കുമ്പോൾ. ഒന്നര വർഷത്തോളം ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. മൂച്വൽ ബ്രേക്ക് അപ്പായിരുന്നു. ഞങ്ങൾ രണ്ട് പേരും പരസ്പരം സംസാരിച്ച് പിരിഞ്ഞു.
ആ സമയത്ത് ഞാൻ വേറൊരു അവസ്ഥയിലായിരുന്നു. ബ്രേക്ക് അപ്പിലായിരുന്ന സമയത്ത് യുവൻ ശങ്കർ രാജയുടെ പ്രണയഗാനങ്ങളെല്ലാം ഞാനിരുന്ന് കേൾക്കുമായിരുന്നു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുന്ന പരിപാടിയൊന്നും എനിക്കില്ലായിരുന്നു. ബ്രേക്ക് അപ്പ് ആയതിനു ശേഷം സ്റ്റോറിയൊക്കെ ഇട്ട് പിന്നെയും നമ്മൾ കണക്ഷനിലുണ്ടെങ്കിൽ, നമുക്കതിൽ നിന്ന് പുറത്തേക്ക് വരാൻ പറ്റില്ല.
അതുകൊണ്ട് നമ്മൾ തമ്മിൽ ഒരു അകലം പാലിച്ചിരുന്നു. വേണ്ട എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ ഞാനെപ്പോഴും എന്നെ തന്നെ കൺട്രോൾ ചെയ്യും. ഇപ്പോൾ ഞാൻ ഓക്കെയാണ്. അത് ആ സമയത്ത് നടന്നത് നന്നായി. നമ്മൾ നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. അതിന് ശേഷം ഞാൻ പിന്നെ സിഗ്മയുടെ കാര്യങ്ങളിലേക്ക് ഇറങ്ങി".- വിജെ സിദ്ദു വ്ലോഗ്സിനോട് ജേസൺ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലെത്തിയ സിഗ്മ എന്ന ചിത്രത്തിലൂടെയാണ് ജേസൺ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. സന്ദീപ് കിഷൻ, ഫാരിയ അബ്ദുള്ള എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates