Sports

ഉത്തരവാദിത്വങ്ങള്‍ കോഹ് ലിയെ ഓര്‍മിപ്പിച്ച് മാച്ച് റഫറി; മൈക്ക് ഡ്രോപ്പില്‍ താക്കീതെന്ന് സൂചന

ജോ റൂട്ടിനെ പുറത്താക്കിയതിന് ശേഷമുള്ള കോഹ് ലിയുടെ മൈക്ക് ഡ്രോപ്പ് ആഘോഷം ചര്‍ച്ചയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തിലെ ഉത്തരവാദിത്വവും പെരുമാറ്റ രീതിയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ ഓര്‍മിപ്പിച്ച് മാച്ച് റഫറി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കോഹ് ലിയെ മാച്ച് റഫറി വിളിച്ചു വരുത്തിയതായാണ് റിപ്പോര്‍ട്ട്. 

ജോ റൂട്ടിനെ പുറത്താക്കിയതിന് ശേഷമുള്ള കോഹ് ലിയുടെ മൈക്ക് ഡ്രോപ്പ് ആഘോഷം ചര്‍ച്ചയായിരുന്നു. ഇന്ത്യക്കെതിരെ ഏകദിന പരമ്പര പിടിച്ചതിന് ശേഷം ജോ റൂട്ട് നടത്തിയ മൈക്ക് ഡ്രോപ്പ് ആഘോഷത്തിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. 

എന്നാല്‍ മൈക്ക് ഡ്രോപ്പ് ആഘോഷം കോഹ് ലിയെ ചെറുതായൊന്ന് കുഴക്കിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളി ആരംഭിക്കുന്നതിന് മുന്‍പ് മാച്ച് റഫറി ജെഫ് ക്രൗവുമായി കോഹ് ലി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മാച്ച് റഫറി വിഷയത്തില്‍ ഇടപെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം കളിക്കളത്തില്‍ കോഹ് ലിയുടെ ഭാഗത്ത് നിന്നുമുണ്ടായ പെരുമാറ്റമാണ് ഇവര്‍ക്കിടയില്‍ ചര്‍ച്ചയായത് എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇപ്പോഴും വന്നിട്ടില്ല. കോഹ് ലിയും മാച്ച് റഫറിയും തമ്മിലുള്ള  അനൗദ്യോഗിക ചര്‍ച്ചയ്ക്ക് ഇടയില്‍ കോഹ് ലിയെ ഉത്തരവാദിത്വങ്ങള്‍ മാച്ച് റഫറി ഓര്‍മിപ്പിച്ചതായാണ് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കളിക്കളത്തില്‍ മോശം വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന് മാച്ച് റഫറി കോഹ് ലിയോട് നിര്‍ദേശിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT