Sports

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു ; യൂസഫ് പത്താന് വിലക്ക്

യൂസഫ് പത്താനെ ആഭ്യന്തര മല്‍സരങ്ങള്‍ക്ക് പരിഗണിക്കേണ്ടെന്ന് ബിസിസിഐ ബറോഡ ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശം നല്‍കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. അഞ്ചു മാസത്തേക്കാണ് വിലക്ക്. വിലക്ക് കാലയളവില്‍ യൂസഫ് പത്താനെ ആഭ്യന്തര മല്‍സരങ്ങള്‍ക്കുള്ള ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ബിസിസിഐ ബറോഡ ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശം നല്‍കി. 

വിലക്ക് വന്നതോടെ, ഐപിഎല്‍ ടൂര്‍ണമെന്റ് യൂസഫ് പത്താന് നഷ്ടമാകും. 2017 മാര്‍ച്ച് 16 നാണ് പത്താന്‍, ആഭ്യന്തര ടി-20 മല്‍സരത്തിന് മുന്നോടിയായി മൂത്ര സാമ്പിള്‍ പരിശോധനയ്ക്കായി ബിസിസിഐയുടെ ഉത്തേജക മരുന്ന് പരിശോധന വിഭാഗത്തിന് നല്‍കിയത്. എന്നാല്‍ പരിശോധനാഫലം വന്നപ്പോള്‍ യൂസഫ്  പത്താന്റെ യൂറിനില്‍ നിരോധിക്കപ്പെട്ട ടെര്‍ബുട്ടാലിന്റെ അംശമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ വിലക്കിയ പദാര്‍ത്ഥങ്ങളില്‍പ്പെടുന്നതാണ് ടെര്‍ബുട്ടാലിന്‍. അതേസമയം ചുമയ്ക്ക് മരുന്ന് ഉപയോഗിച്ചിരുന്നു. അതിലുണ്ടായിരുന്ന രാസപദാര്‍ത്ഥമാകും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമെന്നും യൂസഫ് പത്താന്‍ ബിസിസിഐയെ അറിയിച്ചു. മെഡിക്കല്‍ രംഗത്തെ വിദഗ്ധരുമായി ബന്ധപ്പെട്ട ബിസിസിഐ അധികൃതര്‍ യൂസഫ് പത്താന്റെ വിശദീകരണം തൃപ്തികരമാണെന്ന് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോമാളി' പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്ക്; 'വിമര്‍ശിച്ചത് അരാഷ്ട്രീയ നിലപാടിനെ'

അനുവദിച്ച പണം പിന്‍വലിക്കാനുള്ള അപേക്ഷ പോലും തന്നില്ല; കേരളത്തിനെതിരെ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍

മീൻ‌ പിടിച്ച് ഇൻസ്റ്റയിൽ പോസ്റ്റിടും, വള്ളത്തിൽ 'കരുതുന്നത്' കഞ്ചാവ്; യൂ‍ട്യൂബറെ പൊലീസ് പൊക്കി

ഐപിഎല്‍, ക്രിക്കറ്റ് മാത്രമല്ല... ടീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി കടന്നു!

വേനൽ ചൂടിൽ ഈ ജ്യൂസ് കുടിച്ചാൽ പിന്നെ മറ്റൊന്നും കുടിക്കില്ല

SCROLL FOR NEXT