Sports

എത്ര സുന്ദരമാണ് മന്ദാനയുടെ ഷോട്ടുകള്‍, ലേഡി സൂപ്പര്‍ സ്റ്റാറിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

അതിവേഗ അര്‍ധശതകവുമായി ഒരിക്കല്‍ കൂടി ക്രിക്കറ്റ് പ്രേമികളുടെ മനസ് കീഴടക്കി ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ടോണ്ടന്‍: ആറ് ഓവറായി വെട്ടിച്ചുരുക്കിയിരുന്നു കളി. പക്ഷേ മന്ദാനയുടെ ബാറ്റിനെ ആ സമ്മര്‍ദ്ദം പിടികൂടിയതേയില്ല. അതിവേഗ അര്‍ധശതകവുമായി ഒരിക്കല്‍ കൂടി ക്രിക്കറ്റ് പ്രേമികളുടെ മനസ് കീഴടക്കി ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍. 

18 പന്തില്‍ മന്ഥാന അര്‍ധ ശതകത്തിലേക്ക് എത്തിയപ്പോള്‍ ഇത്രയും ഭംഗിയായി മറ്റ് ഏത് വനിതാ താരം അതിര്‍ത്തിക്ക് മുകളിലൂടെ പന്ത് പായിക്കും എന്നായിരുന്നു ആരാധകരുടെ ചോദ്യം. കെഐഎ സൂപ്പര്‍ ലീഗിലായിരുന്നു മന്ഥാനയുടെ വെടിക്കെട്ട്. 

ലീഗില്‍ കളിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് മന്ദാന. ലഫ്ബറോ ലൈറ്റ്‌നിങ്ങിനെതിരെ വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടിയായിരുന്നു മന്ഥാന തകര്‍ത്തടിച്ചത്. മഴമൂലം ആറ് ഓവറായി മത്സരം വെട്ടിച്ചുരിക്കിയപ്പോള്‍ വെസ്‌റ്റേണ്‍ സ്റ്റോം മന്ദാനയുടെ ഇന്നിങ്‌സ് ബലത്തില്‍ 85 റണ്‍സ് എടുത്തു. 

അഞ്ച് ബൗണ്ടറിയും നാല് സിക്‌സുമാണ് മന്ഥാനയുടെ ബാറ്റില്‍ നിന്നും വിരിഞ്ഞത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഫ്ബറോ ലൈറ്റ്‌നിങ്ങിന് 18 റണ്‍സ് അകലെ പരാജയം സമ്മതിക്കേണ്ടി വന്നു. 21 പന്തില്‍ 46 റണ്‍സ് എടുത്ത കീവീസ് താരം സോഫി ഡിവൈന്റെ റെക്കോര്‍ഡാണ് മന്ദാന കടപുഴക്കിയെറിഞ്ഞത്. 

2015ല്‍ ഇന്ത്യക്കെതിരെയായിരുന്നു സോഫിയുടെ വെടിക്കെട്ട്. പക്ഷേ അന്ന് സോഫിയുടെ ഇന്നിങ്‌സിന് ന്യൂസിലാന്‍ഡ് ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. കെഎസ്എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡും വെറും മൂന്ന് ഇന്നിങ്‌സുകള്‍ കൊണ്ട മന്ദാന തന്റെ പേരിലാക്കി. 

ഒന്‍പത് സിക്‌സ് വീതം നേടി സ്റ്റെഫാനി, റേച്ചല്‍ പ്രീസ്റ്റ് എന്നിവരുടെ റെക്കോര്‍ഡാണ് മന്ഥാന നിഷ്പ്രയാസം തകര്‍ത്തത്. ഈ വര്‍ഷം തന്നെ ഇത് മൂന്നാം തവണയാണ് മന്ദാനയുടെ ബാറ്റില്‍ നിന്നും അതിവേഗ സെഞ്ചുറി പിറക്കുന്നത്. ഓസീസിനെതിരെ 30 പന്തിലും, ഇംഗ്ലണ്ടിനെതിരെ 25 പന്തിലും മന്ദാന അര്‍ധശതകം പിന്നിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി