Sports

''എന്തുകൊണ്ട്‌ ഞാന്‍ ടീമിലില്ല എന്ന്‌ ധോനിയോട്‌ ചോദിച്ചു, ഭാഗ്യമില്ലാത്തത്‌ കൊണ്ടാവാം എന്നായിരുന്നു ധോനിയുടെ മറുപടി''

മൂന്ന്‌, നാല്‌ ഐപിഎല്‍ സീസണുകളില്‍ വിക്കറ്റ്‌ വേട്ടയില്‍ ഞാന്‍ മുന്‍പിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക്‌ വേണ്ടി കളിക്കാന്‍ പിന്നെ എനിക്ക്‌ അവസരം ലഭിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: തന്നെ ടീമില്‍ നിന്ന്‌ ഒഴിവാക്കിയതിന്റെ കാരണം സെലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന്‌ ഇന്ത്യന്‍ പേസര്‍ ആര്‍ പി സിങ്‌. ഒന്നുകില്‍ ക്യാപ്‌റ്റന്‌ എന്നില്‍ വിശ്വാസമില്ലായിരിക്കും, അല്ലെങ്കില്‍ എന്റെ പ്രകടനം നിലവാരമില്ലാത്തതായിരിക്കും, ആര്‍ പി സിങ്‌ പറഞ്ഞു.

പ്രകടനം വെച്ച്‌ നോക്കുമ്പോള്‍ ഞാന്‍ മികവ്‌ കാണിച്ചിരുന്നു. പക്ഷേ ഏകദിനത്തിലും ടെസ്‌റ്റിലും സ്ഥാനം ഉറപ്പിക്കാന്‍ എനിക്കായില്ല. മൂന്ന്‌, നാല്‌ ഐപിഎല്‍ സീസണുകളില്‍ വിക്കറ്റ്‌ വേട്ടയില്‍ ഞാന്‍ മുന്‍പിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക്‌ വേണ്ടി കളിക്കാന്‍ പിന്നെ എനിക്ക്‌ അവസരം ലഭിച്ചില്ല. നായകന്‌ എന്നില്‍ വിശ്വാസമില്ലാത്തത്‌ കൊണ്ടോ, എന്റെ പ്രകടനത്തിന്‌ നിലവാരമില്ലാത്തത്‌ കൊണ്ടോ ആവാം, ആര്‍ പി സിങ്‌ പറഞ്ഞു.

എന്തുകൊണ്ട്‌ എന്നെ തഴയുന്നു എന്നതില്‍ സെലക്ടര്‍മാര്‍ എനിക്ക്‌ ഉത്തരം നല്‍കിയില്ല. ഞാന്‍ ചോദിക്കുമ്പോള്‍, കഠിനാധ്വാനം തുടരൂ, നിന്റെ സമയം വരും എന്നാണ്‌ അവര്‍ പറഞ്ഞത്‌. ധോനിയുമായി എനിക്ക്‌ നല്ല അടുപ്പമായിരുന്നു. ഇന്ത്യക്ക്‌ വേണ്ടി കളിക്കുന്നതിന്‌ മുന്‍പേ ഞങ്ങള്‍ക്ക്‌ പരസ്‌പരം അറിയാം. നായകനായതോടെ ധോനിയുടെ ഗ്രാഫ്‌ കുത്തനെ ഉയര്‍ന്നു. എന്റേത്‌ താഴേക്കും. എനിക്ക്‌ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവാത്തതിനെ കുറിച്ച്‌ ധോനിയോട്‌ ചോദിച്ചപ്പോള്‍, നീ കഠിനാധ്വാനം ചെയ്യുന്നുണ്ട്‌. പക്ഷേ ഭാഗ്യമില്ലാത്തതിന്റെ ആവാം എന്നായിരുന്നു ധോനിയുടെ മറുപടിയെന്ന്‌ ആര്‍ പി സിങ്‌ പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം