Sports

എന്തൊരു കളിക്കാരനാണ്! ഗില്ലിന്റെ കൈകളിലേക്ക് നായകത്വം നല്‍കുന്നതിന്റെ സൂചനയുമായി മക്കല്ലം 

ഗില്ലിന്റെ കഴിവില്‍ അത്ഭുതം പ്രകടിപ്പിച്ചായിരുന്നു മക്കല്ലത്തിന്റെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലേക്ക് നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്വം ഈ സീസണില്‍ നല്‍കുമെന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം. ഗില്ലിന്റെ കഴിവില്‍ അത്ഭുതം പ്രകടിപ്പിച്ചായിരുന്നു മക്കല്ലത്തിന്റെ വാക്കുകള്‍. 

ഈ വര്‍ഷവും ഗില്‍ നമ്മുടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാവും. ചെറുപ്പമാണ് ഗില്‍. എന്നാല്‍ നല്ല ലീഡര്‍ ആവാന്‍ പരിചയസമ്പത്ത് അനിവാര്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നേതൃപാഠവം കാണിക്കുന്നതാണ് നോക്കേണ്ടത്. 

2019 ഐപിഎല്ലില്‍ 14 കളികളാണ് ഗില്‍ ഇതുവരെ കളിച്ചത്. നേടിയത് 296 റണ്‍സും. ഉയര്‍ന്ന സ്‌കോര്‍ 76 റണ്‍സും. 124.36 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 2018 സീസണില്‍ 13 കളിയില്‍ നിന്ന് 203 റണ്‍സ് ആണ് ഗില്ലിന് നേടാനായത്. ഇന്ത്യയുടെ ഭാവി താരമെന്ന് വിലയിരുത്തപ്പെടുന്ന ഗില്ലിന് കൊല്‍ക്കത്ത നല്‍കുന്ന ബാറ്റിങ് പൊസിഷനെ ചൊല്ലി കഴിഞ്ഞ സീസണില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടുതല്‍ അവസരം ഗില്ലിന് നല്‍കണം എന്നായിരുന്നു ആവശ്യം. യുഎഇ വേദിയാവുന്ന ഐപിഎല്ലില്‍ ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്ന താരങ്ങളില്‍ ഗില്ലുമുണ്ട്. 

ദിനേശ് കാര്‍ത്തിക് മികച്ച നായകനാണ്. കൊല്‍ക്കത്ത ടീമിലെ എല്ലാ താരങ്ങളേയും സ്പര്‍ശിച്ച് അവരുടെ മികവ് പുറത്തെത്തിക്കാന്‍ കാര്‍ത്തിക്കിന് കഴിയുമെന്നും മക്കല്ലം പറഞ്ഞു. പാറ്റ് കമിന്‍സ്, മോര്‍ഗന്‍ എന്നിവര്‍ ടീമിലുള്ളത് വരെ നായകത്വത്തില്‍ ദിനേശ് കാര്‍ത്തിക്കിന് വേണ്ടി പിന്തുണ ലഭിക്കുമെന്നും മക്കല്ലം ചൂണ്ടിക്കാട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT