Sports

'എന്ത് വന്നാലും ഞാൻ ഇന്ത്യക്കൊപ്പമായിരിക്കും'- അന്ന് സാനിയ മിർസ ഷൊയിബ് മാലിക്കിനോട് വ്യക്തമായി പറഞ്ഞു 

'എന്ത് വന്നാലും ഞാൻ ഇന്ത്യക്കൊപ്പമായിരിക്കും'- അന്ന് സാനിയ മിർസ ഷൊയിബ് മാലിക്കിനോട് വ്യക്തമായി പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: കായിക ലോകത്തെ ശ്രദ്ധേയരായ ദമ്പതിമാരാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷൊയിബ് മാലിക്കും. 2010ലാണ് ഇരുവരും വിവാഹിതരായത്. 

ഇന്ത്യ- പാകിസ്ഥാന്‍ ബദ്ധവൈരം ഏറ്റവും കൂടുതല്‍ പ്രകടമാകുന്ന വേദികളിലൊന്ന് ക്രിക്കറ്റ് പിച്ചുകളാണ്. ഇന്ത്യയും പാകിസ്ഥാനും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് കുറച്ചുകാലമായി നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പരമ്പരകള്‍ പോലും നടക്കാത്തത്. 

സാനിയ ഷൊയിബിനെ വിവാഹം കഴിച്ചതോടെ ആരാധകര്‍ അക്കാലങ്ങളില്‍ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു. ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം നടക്കുമ്പോള്‍ സാനിയ ആരെ പിന്തുണയ്ക്കുമെന്ന്. ആരാധകര്‍ക്കിടയിലുള്ള ചോദ്യത്തിന് സമാനമായ സംഭാഷങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തകയാണ് ഇപ്പോള്‍ സാനിയ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്. 

തങ്ങള്‍ പ്രണയം തുടങ്ങിയ കാലത്ത് തന്നെ ഈ വിഷയത്തില്‍ വ്യക്തമായ ഉത്തരം ഷൊയിബിന് താന്‍ നല്‍കിയിരുന്നുവെന്ന് സാനിയ പറയുന്നു. ഇന്ത്യക്കെതിരെ കളിക്കാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ഷൊയിബ് പറയാറുണ്ട്. അതെന്തായാലും ശരി എന്റെ പിന്തുണ ഇന്ത്യക്കാണ് എന്നാണ് താന്‍ ഷൊയിബിനോട് തിരിച്ച് പറയുന്നതെന്ന് സാനിയ വെളിപ്പെടുത്തി. 

ഇന്ത്യക്കെതിരെ താന്‍ നേടിയിട്ടുള്ള റെക്കോര്‍ഡുകളാണ് കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതെന്ന് ഷൊയിബ് അപ്പോള്‍ തിരികെ മറുപടി പറയാറുണ്ടെന്നും സാനിയ വ്യക്തമാക്കി. മികച്ച ക്രിക്കറ്റ് കരിയറാണ് ഷൊയിബിന്റേത്. ഭാര്യയെന്ന നിലയില്‍ അതില്‍ തനിക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി