Sports

എന്നെ കാലു എന്ന് വിളിച്ചവര്‍ക്ക് മെസേജ് അയക്കും, അവരില്‍ നിന്ന് നേരിട്ടെനിക്ക് കേള്‍ക്കണം; ആരോപണത്തില്‍ ഉറച്ച് ഡാരന്‍ സമി

'ആരൊക്കെയാണ് എന്നെ അങ്ങനെ വിളിച്ചത് എന്ന് വിളിച്ചവര്‍ക്ക് അറിയാം. എന്നെ അങ്ങനെ പേര് ഉപയോഗിച്ച് വിളിക്കുമ്പോള്‍ ഡ്രസിങ് റൂമിനുള്ളില്‍ ചിരി ഉയരുമായിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

ണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന സമയം വംശിയ അധിക്ഷേപം നേരിട്ടുവെന്ന ആരോപണം ആവര്‍ത്തിക്ക് വിന്‍ഡിസ് ക്രിക്കറ്റ് താരം ഡാരന്‍ സമി. ആരൊക്കെയാണ് എന്നെ അങ്ങനെ വിളിച്ചത് എന്ന് വിളിച്ചവര്‍ക്ക് അറിയാം. എന്നെ അങ്ങനെ പേര് ഉപയോഗിച്ച് വിളിക്കുമ്പോള്‍ ഡ്രസിങ് റൂമിനുള്ളില്‍ ചിരി ഉയരുമായിരുന്നു എന്നും സമി പറയുന്നു. 

കരുത്തനായവന്‍ എന്നാണ് കാലു എന്ന വാക്കിന്റെ അര്‍ഥം എന്നാണ് ഞാന്‍ കരുതിയത്. എന്തെങ്കിലും തമാശ അതിലുള്ളതിനാലാവാം ടീം അംഗങ്ങള്‍ ചിരിക്കുന്നത് എന്ന് ഞാന്‍ കരുതി. ഇപ്പോഴാണ് എനിക്ക് മനസിലാവുന്നത് അതെന്നെ താഴ്ത്തി കെട്ടുന്നതായിരുന്നു എന്ന്..

എന്നെ അങ്ങനെ വിളിച്ചവര്‍ക്കെല്ലാം ഞാന്‍ മെസേജ് അയക്കുന്നുണ്ട്. മോശം അര്‍ഥം മനസില്‍ വെച്ചാണോ നിങ്ങളെന്നെ അങ്ങനെ വിളിച്ചത് എന്ന് ഞാന്‍ ചോദിക്കും. ഞാന്‍ ഭാഗമായ ഡ്രസിങ് റൂമുകളിലെല്ലാം എനിക്ക് നല്ല ഓര്‍മകളാണ് ഉള്ളത്. എന്നെ അങ്ങനെ വിളിച്ചവരെല്ലാം ആ നിമിഷം ഓര്‍ക്കുക. നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം. മോശമായ അര്‍ഥത്തിലാണ് നിങ്ങള്‍ എന്നെ അങ്ങനെ വിളിച്ചത് എങ്കില്‍ അതെന്നെ നിരാശപ്പെടുത്തും...സമി പറഞ്ഞു. 

എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായതായി അറിവില്ലെന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ സമിയുടെ സഹതാരങ്ങളായിരുന്ന ഇര്‍ഫാന്‍ പഠാന്‍, പാര്‍ഥീവ് പട്ടേല്‍, വേണുഗോപാല്‍ റാവു എന്നിവര്‍ പറഞ്ഞത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും വിഷയമാണെന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT