Sports

എന്നെ മികച്ച ഫിനിഷറാക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് പോണ്ടിങ്, പുള്‍ ഷോട്ടിലാണ് ഇപ്പോള്‍ 'പണി'; ഹെറ്റ്മയര്‍ 

എനിക്കെതിരെ കൂടുതല്‍ ഷോട്ട് ബോളുകള്‍ വന്നതോടെയാണ് പൂള്‍ ഷോട്ട് കുറ്റമത്തതാക്കാന്‍ പോണ്ടിങ് ശ്രമം തുടങ്ങിയതെന്ന് ഹെറ്റ്മയര്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: തന്റെ പുള്‍ ഷോട്ടിലെ പിഴവുകള്‍ തീര്‍ക്കാനാണ് പരിശീലകന്‍ റിക്കി പോണ്ടിങ് ഇപ്പോള്‍ ശ്രമിക്കുന്നതെനന്ന് ഡല്‍ഹി താരം ഹെറ്റ്മയര്‍. കഴിഞ്ഞ കളികളില്‍ എനിക്കെതിരെ കൂടുതല്‍ ഷോട്ട് ബോളുകള്‍ വന്നതോടെയാണ് പൂള്‍ ഷോട്ട് കുറ്റമത്തതാക്കാന്‍ പോണ്ടിങ് ശ്രമം തുടങ്ങിയതെന്ന് ഹെറ്റ്മയര്‍ പറയുന്നു. 

പോണ്ടിങ് ഒപ്പമുണ്ടെങ്കില്‍ കാര്യങ്ങള്‍ രസകരമാണ്. നല്ല വ്യക്തിയാണ്. എന്റെ പുള്‍ ഷോട്ട് ശരിയാക്കാനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞ കളികളില്‍ എനിക്കെതിരെ കൂടുതല്‍ ഷോട്ട് ബോളുകള്‍ വരുന്നത് അദ്ദേഹം നിരീക്ഷിച്ചിരുന്നു. ആ ജോലിയില്‍ ഒരു രക്ഷയുമില്ലാതെ അദ്ദേഹം വിജയിക്കുന്നതായും പോണ്ടിങ് പറഞ്ഞു. 

മികച്ച ഫിനിഷറാവാന്‍ എന്നെ പാകപ്പെടുത്തുകയാണ് പോണ്ടിങ്. പതിയെ പതിയെ ഞാന്‍ അവിടേക്ക് എത്തുകയുമാണ്. ഓരോ കളിക്ക് ശേഷവും കൂടുതല്‍ മെച്ചപ്പെടുകയാണ് എന്റെ ലക്ഷ്യം. എല്ലാ കളിയിലും സിക്‌സ് പറത്തുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. ഒരു സിക്‌സ് എങ്കിലും. ഓരോ നിമിഷത്തിലും അതിനായി പ്രവര്‍ത്തിക്കുകയാണ്. 

തുടക്ക കാലത്തില്‍ തന്നെ സ്പിന്നര്‍മാര്‍ക്കെതിരെ കളിച്ച് മികവ് കാണിക്കാനായത് രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുമ്പോഴും എന്നെ തുണക്കുന്നു. സിക്‌സ് പറത്താനായില്ലെങ്കിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ട്. എന്നില്‍ വേഗത്തില്‍ മാറ്റം കൊണ്ടുവരാന്‍ എനിക്ക് സാധിച്ചു. 23ാമത്തെ വയസില്‍ ഇവിടെ എത്തും എന്ന് ഞാന്‍ കരുതിയില്ല. പക്ഷേ ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നതിന് നന്ദി പറയുന്നതായും ഹെറ്റ്മയര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT