Sports

എന്റെ നമ്പര്‍ വണ്‍ ഫീല്‍ഡര്‍ സുരേഷ് റെയ്‌നയാണ്, മറ്റെല്ലാവരും റെയ്‌നയ്ക്ക് പിന്നിലെന്ന് ജോണ്ടി റോഡ്‌സ്‌

ഓസീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ ജോണ്ടി റോഡ്‌സ് തെരഞ്ഞെടുത്ത കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

എക്കാലത്തേയും മികച്ച ഫീല്‍ഡറാണ് ജോണ്ടി റോഡ്‌സ്. താരത്തിന്റെ ഇഷ്ടപ്പെട്ട ഫീല്‍ഡര്‍ ആരാണെന്നറിയുവാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ടാകും. ആരാധകരുടെ ആകാംക്ഷ അവസാനിപ്പിച്ച് അക്കാര്യം വെളിപ്പെടുത്തുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ഇപ്പോള്‍.

ഓസീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ ജോണ്ടി റോഡ്‌സ് തെരഞ്ഞെടുത്ത കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്. സുരേഷ് റെയ്‌ന തന്നെയാണ് ആള്. അഞ്ചാമത് ഓസീസ് താരം ആന്‍ഡ്ര്യു സൈമണ്ടസ്, അതിന് മുന്നില്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ പോള്‍ കോളിങ്വുഡ്, പിന്നെ സൗത്ത് ആഫ്രിക്കന്‍ താരങ്ങളായ ഗിബ്‌സും, ഡിവില്ലിയേഴ്‌സും. 

എന്നാല്‍ റെയ്‌ന കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ താന്‍ റെയ്‌നയുടെ കടുത്ത ആരാധകനാണ് എന്നാണ് ജോണ്ടി റോഡ്‌സ് പറയുന്നത്. ഇന്ത്യന്‍ ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ എനിക്കറിയാം. ഓരോ വട്ടവും റെയ്‌ന പ്രാക്ടീസ് ചെയ്യുമ്പോള്‍, ഓരോ തവണയും ഡൈവ് ചെയ്യുമ്പോള്‍ ആ പ്രയാസം എനിക്ക് അറിയാനാവും. രണ്ടാം വട്ടം ഡൈവ് ചെയ്യുന്നതിന് മറുത്തൊന്ന് ആലോചിക്കുക പോലുമില്ല റെയ്‌നയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

പന്തിനായി റെയ്‌ന പോകുന്നു, എന്റെ ഫിലോസഫിയും അങ്ങിനെയാണ്, പോയില്ലെങ്കില്‍ നമുക്കത് അറിയുവാനാവില്ല. സ്ലിപ്പിലും, ഔട്ടഫീല്‍ഡിലും സര്‍ക്കിളിലുമെല്ലാം കിടിലന്‍ ക്യാച്ചുകള്‍ റെയ്‌ന എടുത്തിട്ടുണ്ട്. റെയ്‌നയുടെ ഫീല്‍ഡിങ് കണ്ടുകൊണ്ടിരിക്കുന്നതാണ് എനിക്കിഷ്ടം. എന്റെ നമ്പര്‍ വണ്‍ ഫീല്‍ഡര്‍ റെയ്‌നയാണെന്നും ജോണ്ടി റോഡ്‌സ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍