Sports

എന്റെ മകനെതിരെ കബീര്‍ കൈഫ്‌ കളിക്കട്ടേ, അതോടെ പേസ്‌ എന്താണെന്ന്‌ അവന്‌ മനസിലാവും; വെല്ലുവിളിച്ച്‌ അക്തര്‍

ബാറ്റ്‌സ്‌മാനെ വിറപ്പിച്ച ബൗളറെ നോക്കിയാണ്‌ മുഹമ്മദ്‌ കൈഫിന്റെ മകന്‍ പറഞ്ഞത്‌, അക്തറെ നേരിടാന്‍ എളുപ്പമാണെന്ന്‌...എങ്കിലതൊന്ന്‌ കാണണമെന്ന്‌ ഉറപ്പിച്ച്‌ കഴിഞ്ഞു റാവല്‍പ്പിണ്ടി എക്‌സ്‌പ്രസും...

Author : സമകാലിക മലയാളം ഡെസ്ക്


ലാഹോര്‍: 150 കിമീ തൊട്ട്‌ ബാറ്റ്‌സ്‌മാനെ വിറപ്പിച്ച ബൗളറെ നോക്കിയാണ്‌ മുഹമ്മദ്‌ കൈഫിന്റെ മകന്‍ പറഞ്ഞത്‌, അക്തറെ നേരിടാന്‍ എളുപ്പമാണെന്ന്‌...എങ്കിലതൊന്ന്‌ കാണണമെന്ന്‌ ഉറപ്പിച്ച്‌ കഴിഞ്ഞു റാവല്‍പ്പിണ്ടി എക്‌സ്‌പ്രസും...ഇവിടെയൊരു മത്സരത്തിന്‌ വഴിയൊരുക്കുകയാണ്‌ അക്തര്‍.

എന്നെയല്ല, എന്റെ മകന്‍ മിഖായേല്‍ അലിയെ കൈഫിന്റെ മകന്‍ കബീര്‍ നേരിടട്ടേയെന്നാണ്‌ അക്തര്‍ പറയുന്നത്‌. അതോടെ പേസിനെ കുറിച്ചുള്ള ചോദ്യത്തിന്‌ അവന്‌ ഉത്തരമാവും....അവനോട്‌ എന്റെ സ്‌നേഹം പറയുക.. കൈഫിന്റെ ട്വീറ്റിന്‌ മറുപടിയായി ഷുഐബ്‌ അക്തര്‍ പറഞ്ഞു.
 

അക്തറിന്റെ വേഗമേറിയ പേസ്‌ റണ്‍സ്‌ സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുമെന്നാണ്‌ കബീര്‍ പറയുന്നത്‌. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ 200ലെ ഇന്ത്യ-പാകിസ്ഥാന്‍ പോര്‌ കണ്ടിരിക്കുമ്പോഴായിരുന്നു കബീറിന്റെ കമന്റ്‌ എന്ന്‌ കൈഫ്‌ ട്വീറ്റ്‌ ചെയ്‌തു. ലോകോത്തര ബാറ്റ്‌സ്‌മാന്മാരെയെല്ലാം വിറപ്പിച്ച ബൗളറുടെ പേസ്‌ റണ്‍സ്‌ കണ്ടെത്തല്‍ എളുപ്പമാക്കുമെന്ന കബീറിന്റെ വാക്കുകള്‍ ക്രിക്കറ്റ്‌ ലോകത്ത്‌ കൗതുകം തീര്‍ത്ത്‌ ചര്‍ച്ചയായിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം