ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെംഗര്‍ 
Sports

എഫ്എ കപ്പ് ഞങ്ങള്‍ക്ക് വേണം; വെംഗര്‍ക്ക് ഇത് കൊടുത്തില്ലെങ്കില്‍ വേറെന്ത് കൊടുക്കും: റാംസി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് എഫ്എ കപ്പ് ഫൈനലില്‍ കടന്ന ആഴ്‌സണല്‍ കപ്പില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഏറെക്കാലമായി ടീമിനെ പരിശീലിപ്പിക്കുന്ന ആഴ്‌സന്‍
വെംഗര്‍ക്ക് വേണ്ടി ഈ സീസണില്‍ എഫ്എ കപ്പ് സ്വന്തമാക്കണമെന്നാണ് ടീമിന്റെ മധ്യനിര താരം ആരോണ്‍ റാംസി വ്യക്തമാക്കുന്നത്. 

ആരോണ്‍ റാംസി

വെംഗറെ അപേക്ഷിച്ച് സംഭവ ബഹുലമായ സീസണായിരുന്നു ഇത്. ഈ സീസണു ശേഷം മാനേജര്‍ സ്ഥാനം വെംഗര്‍ ഉപേക്ഷിക്കും എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. ആരാധകരും വെംഗറെ മാറ്റണമെന്ന ആവശ്യമുയര്‍ത്തിയതോടെ ക്ലബ്ബ് മാനേജ്‌മെന്റ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

മെയ് 27ന് ചെല്‍സിയുമായാണ് ആഴ്‌സണലിന്റെ ഫൈനല്‍. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ആഴ്‌സണിലിന് എഫ്എ കപ്പ് നേരിയ ആശ്വാസം നല്‍കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ