ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ആരാണ്? എല്‍ക്ലാസിക്കോ ഒരു ഉത്തരം നല്‍കി

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ആരാണ്? എല്‍ക്ലാസിക്കോ ഒരു ഉത്തരം നല്‍കി

സമകാലീന ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച താരം ആരെന്നുള്ള ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ എല്‍ക്ലാസിക്കോ ഒരു പരിധി വരെ ഉത്തരം നല്‍കി. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ബൂട്ടണിഞ്ഞ റിയല്‍ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കു നേര്‍ വന്ന എല്‍ക്ലാസിക്കോയില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സ ജയിച്ചു. ഒപ്പം സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് റിയലുമായുള്ള പോരാട്ടം ഒന്നു കൂടി കപ്പിച്ചു.

ബാഴ്‌സയുടെ മൂന്നില്‍ രണ്ടു ഗോളുകളും നേടിയത് മെസ്സിയാണ്. കളി സമനിലയില്‍ അവസാനിക്കാനിരിക്കെ ഇഞ്ചുറി സമയത്തിന്‍രെ അവസാന സെക്കന്‍ഡുകളില്‍ ഗോള്‍ നേടി മെസ്സി ടീമിനെ ജയത്തിലേക്ക് നയിച്ചു. മറുവശത്ത് കിട്ടിയ സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ റൊണാള്‍ഡോയ്ക്ക് മെസ്സിയുടെ നിഴലിന്റെ ഏഴയലത്ത് പോലും എത്താന്‍ സാധിച്ചില്ല.

39, 91 മിനുട്ടുകളില്‍ ആണ് മെസ്സി റിയലിന്റെ വല ചലിപ്പിച്ചത്. അതേസമയം ബാഴ്‌സയുടെ മൂന്നാം ഗോള്# ഇവാന്‍ റാക്കിട്ടിന്റെ വകയായിരുന്നു. കളിയില്‍ ആദ്യം ഗോളടിച്ചത് റിയല്‍ മാഡ്രിഡായിരുന്നു.കാസെമിറോ (28), ഹാമിഷ് റോഡ്രിഗസ് (85) എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. കളി അവസാനത്തേക്കടുക്കുമ്പോള്‍  റിയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് ചുവപ്പുകാര്‍ഡ് ലഭിച്ചത് റിയലിന് വലിയ തിരിച്ചടി നല്‍കി. 
33 കളിയില്‍ നിന്നും 75 പോയിന്റുള്ള കാറ്റലന്‍സ് ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 32 കളിയില്‍ നിന്ന് ഇത്രയും പോയിന്റുള്ള റിയലിന് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com