ക്രിക്കറ്റ് ദൈവത്തിന് ഇന്ന് ജന്മദിനം; മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്‌ ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയ

ഒരു കാലത്ത് ഇന്ത്യയെ ഒന്നാകെ തന്റെ ബാറ്റിലേക്ക് ചുരുക്കിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കുള്ള ജന്മദിനാശംസയില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ
ക്രിക്കറ്റ് ദൈവത്തിന് ഇന്ന് ജന്മദിനം; മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്‌ ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയ

ക്രിക്കറ്റ് ദൈവത്തിന് ജന്മദിനാശംസയുമായി ലോകം. 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ രമേശ് തെണ്ടുല്‍ക്കറുടെ 44ാം ജന്മദിനമാണ് ഇന്ന്. ഒരു കാലത്ത് ഇന്ത്യയെ ഒന്നാകെ തന്റെ ബാറ്റിലേക്ക് ചുരുക്കിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കുള്ള ജന്മദിനാശംസയില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.

1973ല്‍ മുംബൈയിലെ ദാദറായിരുന്നു സച്ചിന്റെ ജനനം. പ്രശസ്ത മറാത്തി നോവലിസ്റ്റായ രമേശ് തെണ്ടുല്‍ക്കര്‍ മകന് തന്റെ പ്രിയപ്പെട്ട വിഖ്യാത സംഗീതജ്ഞന്‍ സച്ചിന്‍ ദേവ് ബര്‍മയുടെ പേര് നല്‍കി. പിന്നീട് ഇരുപത് വര്‍ഷത്തോളം ഗ്യാലറികളില്‍ സച്ചിന്‍ സച്ചിന്‍ എന്ന ആരവം നിറഞ്ഞുനിന്നു. 

ഫാസ്റ്റ് ബൗളറാകാന്‍ ആഗ്രഹിച്ച സച്ചിന്‍ നൂറ് അന്താരാഷ്ട്ര സെഞ്ചുറിയും, ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സും തന്റെ അക്കൗണ്ടില്‍ ചേര്‍ത്താണ് ഇതിഹാസ ബാറ്റ്‌സ്മാനായി ക്രീസ് വിട്ടത്.
 

1989ല്‍ പാക്കിസ്ഥാനെതിരെ പതിനാറാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്റെ ഇതുവരെയുള്ള ജീവിതം വരെ ആരാധകര്‍ക്ക് മനഃപാഠമായിരിക്കും. 24 വര്‍ഷം ഇന്ത്യക്കായി ക്രീസില്‍ നിറഞ്ഞു നിന്ന സച്ചിന്‍ ഓരോ വര്‍ഷം പിന്നിടുമ്പോഴും ആരാധകര്‍ക്കിടയില്‍ അടര്‍ത്തിമാറ്റാനാകാത്ത വികാരമായി നിറയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com